എജുകഫെ നാലാം എഡിഷന് തുടക്കം
text_fieldsദുബൈ: ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന സമ്പൂർണ വിദ്യാഭ്യാസ-^കരിയര്‍ മേളയായ എജുകഫേയുടെ നാലാം എഡിഷന് ഇന്ന് തുടക്കം. ദുബൈ മുഹൈസ്ന ഇന്ത്യൻ അക്കാദമി സി.ബി.എസ്.ഇ സ്കൂളിൽ രാവിലെ ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ യു.എ.ഇ വോളിബാൾ അസോസിയേഷൻ ചെയർപേഴ്സനും ശ്രേദ്ധയ ഫോേട്ടാഗ്രാഫറും എഴുത്തുകാരിയുമായ ശൈഖ ഷംസ ബിൻത് ഹഷർ ബിൻ മനാ ആൽ മക്തൂം ഉദ്ഘാടനം നിർവഹിക്കും. ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ.ഹംസ അബ്ബാസ് അധ്യക്ഷത വഹിക്കും. പ്രമുഖ വിദ്യാഭ്യാസ^സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിക്കും.
പത്തു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്നവരെ ഉദ്ദേശിച്ച് നടത്തുന്ന മേളയില്‍ വിദ്യാഭ്യാസ-തൊഴില്‍ മേഖലയിലെ ഏറ്റവും പുതിയ കോഴ്സുകളും സാധ്യതകളും അറിയാനും വിദ്യാര്‍ഥികളുടെ അഭിരുചിക്കനുസരിച്ചുള്ളവ തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. രണ്ടു ദിവസത്തെ മേളയില്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള വിദേശ സര്‍വകലാശാലകളടക്കം 40 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പെങ്കടുക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തു മണിക്ക് പരിപാടികൾക്ക് തുടക്കമാവും.
പത്തരക്ക് സുആൽ മത്സരപ്പരീക്ഷാ വിജയികൾക്ക് സമ്മാന വിതരണം നടത്തും. 11 മണിക്ക് കുട്ടികൾക്കുള്ള സെഷനിൽ മദീഹ അഹ്മദ് ക്ലാസെടുക്കും. ഉച്ച ഇടവേളക്ക് ശേഷം 2.45ന് വിദേശ സർവകലാശാലകളിലെ പഠനം സംബന്ധിച്ച് മേരി കാതറിൻ മെക്ര്റൻറിൽ പ്രഭാഷണം. തുടർന്ന് ഡോ. ഫാറൂഖ് സെൻസായ് നൽകുന്ന നേതൃപരിശീലനം. വൈകീട്ട് 4.40ന് തോൽവിയുടെ ശക്തി എന്ന പ്രമേയത്തിലെ പ്രഭാഷണം നൽകാനെത്തുന്നത് ലോക പ്രശസ്ത യുവ വ്യവസായ സംരംഭകൻ പി.സി. മുസ്തഫയാണ്. ഇവയോടൊപ്പം ഹാപ്പി ജീനിയസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സിവിൽ സർവീസ് മാതൃകാ പരീക്ഷ, മാതൃകാ അക്കൗണ്ടിങ് പരീക്ഷ എന്നിവ നടക്കും. അക്കൗണ്ടിങ്, ധനകാര്യ മേഖലയിലെ പഠനം ആഗ്രഹിക്കുന്നവർക്കുള്ള പ്രത്യേക ക്ലാസുകളും ആദ്യ ദിവസം അരങ്ങേറും. രണ്ടാം ദിവസം നൈനാ ജൈസ്വാൾ, അഗസ്റ്റി ജൈസ്വാൾ എന്നീ അത്ഭുത സഹോദരങ്ങൾ തങ്ങളുടെ ജീവിത കഥ പറയും. മീഡിയാ പഠന പരിശീലന ക്ലാസുമായി ക്ലൈഡ് ഡിസൂസ എത്തും.
റോബോട്ടിക്സിെൻറയും നിർമിത ബുദ്ധിയുടെയും ലോകത്തെ തുടർപഠന^തൊഴിൽ മേഖലകളെക്കുറിച്ച് മികച്ച ക്ലാസാണ് ഡോ. സംഗീത് ഇബ്രാഹിം, ശ്രീവൽസൻ മുരുകൻ, സലീം അഹ്മദ് എന്നിവർ ചേർന്ന് നൽകുക. പ്രവാസി സമൂഹം കേൾക്കാൻ കാത്തിരിക്കുന്ന വർത്തമാനങ്ങളുമായി െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ എത്തും. വൈകീട്ട് മെൻറലിസ്റ്റ് കേദാർ ഷോ അരങ്ങേറും. വെള്ളിയാഴ്ച രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയും ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴ് വരെയുമാണ് പ്രദര്‍ശന സമയം. പ്രവേശം സൗജന്യമാണ്. രാവിലെ 11 മണിക്ക് മുമ്പ് രജിസ്ട്രേഷൻ കൗണ്ടറിൽ റിപ്പോർട്ട് ചെയ്യുന്ന പത്ത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഉച്ച ഭക്ഷണം സൗജന്യമായിരിക്കും.