പിണറായിയുടെ യു.എ.ഇ സന്ദർശനം ഗുണം ചെയ്തില്ല –മുരളീധരൻ
text_fieldsദുബൈ: മുഖ്യമന്ത്രി പിണറായി വിജയെൻറ യു.എ.ഇ സന്ദർശനം കൊണ്ട് കേരളത്തിന് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്നും മാർക്സിസ്റ്റ് പാർട്ടിക്കു മാത്രമാണ് ഗുണം ലഭിച്ചിട്ടുണ്ടാവുകയെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഒട്ടും സുതാര്യമല്ലാത്ത യാത്രയായിരുന്നു മുഖ്യമന്ത്രിയുടെത്. മുഖ്യമന്ത്രി വിദേശത്ത് പോകുേമ്പാൾ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ പിണറായി പാലിച്ചിട്ടില്ല. ഒേട്ടറെ സംശയങ്ങളുയർന്നിട്ടുണ്ട്. പ്രവാസികൾ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നൽകിയ തുക വകമാറ്റുന്നുെവന്ന് ആക്ഷേപമുണ്ട്. ക്യാമ്പുകളിൽ കഴിഞ്ഞ മനുഷ്യർക്ക് 10000 രൂപ പോലും ലഭിച്ചിട്ടില്ലെന്നും ഗ്ലോബൽ സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുരളീധരൻ ദുബൈയിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് പ്രവാസികൾ ഒരുപാട് പണം അയച്ചു കഴിഞ്ഞു. ഇനി വീടു നഷ്ടപ്പെട്ടവരും മറ്റുമായ ആളുകൾക്ക് നേരിട്ട് അയച്ചു കൊടുക്കുന്നതാണ് അഭികാമ്യം എന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത് മുരളി പറഞ്ഞു. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ വഴിവെക്കുന്ന കേരള ബാങ്കിനെ ആവും വിധമെല്ലാം പാർട്ടി എതിർക്കും. കേരള ബാങ്ക് രൂപവത്കരണം സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കും. കേരള ബാങ്കിന് റിസർവ് ബാങ്ക് അംഗീകാരം കിട്ടിയാൽ സഹകരണം എന്ന വാക്കു പോലും ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാകും. അതു കൊണ്ടു തന്നെ കേരള ബാങ്കിനെതിരെ കോടതിയെ സമീപിക്കും. സഹകരണ പ്രസ്ഥാനങ്ങൾ എല്ലാ കാലത്തും നിലനിൽക്കേണ്ടതാണെന്നും കേരള ബാങ്കിനെതിരെ ഏതറ്റം വരെയും പോകുമെന്നും കെ.മുരളീധരൻ പറഞ്ഞു.
നൂറു കൊല്ലത്തിലധികം പഴക്കമുള്ള സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കരുതെന്ന് മഹാരാഷ്ട്ര മുൻ ഗവർണറും മുൻ ധനമന്ത്രിയുമായ കെ.ശങ്കരനാരായണൻ അഭിപ്രായപ്പെട്ടു.കേരള ബാങ്ക് എന്ന പേരിൽ സംസ്ഥാന സർക്കാർ പുതിയ ബാങ്ക് ഉണ്ടാക്കുകയും സഹകരണ ബാങ്കുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുകയുമാണ് വേണ്ടതെന്നും കെ.ശങ്കരനാരായണൻ പറഞ്ഞു.കേരള ബാങ്ക് സഹകരണ മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടാക്കുകയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും ആശങ്കകൾ പരിഹരിക്കും. എല്ലാ മേഖലകളിലും സഹകരണ പ്രസ്ഥാനങ്ങൾ വളർച്ച കൈവരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ദുബൈയുടെ വളർച്ചയിൽ ഇന്ത്യയുടെ പിന്തുണ വളരെ വലുതായിരുന്നു എന്ന് ദുബൈ വേൾഡ് സെൻട്രൽ കോർപ്പറേഷൻ ഡയറക്ടറും സഹകരണ കോൺഗ്രസ് സ്വാഗത സംഘം ചെയർമാനുമായ മുഹമ്മദ് അൽ ഫൽ സായി പറഞ്ഞു. വ്യാപാര ബന്ധം ഇരു രാജ്യങ്ങളും കൂടുതൽ ശകതിപ്പെടുത്തേണ്ടതുണ്ട്. ലോക രാജ്യങ്ങളുടെ ട്രേഡിങ് ഹബായി ദുബൈ മാറുമ്പോൾ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബർദുബായ് ഗ്രാൻറ് എക്സൽസിയർ ഹോട്ടലിൽ നടന്ന പരിപാടിയിൽ സഹകരണ ഫെഡറേഷെൻറയും എം.വി.ആർ കാൻസർ സെൻററിെൻറയും ചെയർമാൻ സി.എൻ വിജയകൃഷ്ണൻ അധ്യക്ഷനായിരുന്നു.ജനറൽ സെക്രട്ടറി എം.പി. സാജു റിപ്പോർട്ട് അവതരിപ്പിച്ചു.ആസൂത്രണ ബോർഡ് മുൻ അംഗം സി.പി.ജോൺ, ബി.ജെ.പി വക്താവ് എം.എസ് കുമാർ തുടങ്ങിയവർ സംസാരിച്ചു.സഹകരണ ഫെഡറേഷൻ വൈസ് ചെയർമാൻ പി.ആർ.എൻ നമ്പീശൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
