ഫോട്ടോഗ്രഫി മത്സരവും ഫോേട്ടാ പ്രദർശനവും
text_fieldsഅബൂദബി: അബൂദബി മലയാളി സമാജത്തിൽ ഫോട്ടോഗ്രാഫി മത്സരവും സമാജത്തിെൻറ 50 വർഷത്തെ ച രിത്രം പറയുന്ന ഫോട്ടോകൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ നിഷ പുരുഷോത്തമെൻറ നേതൃത്വത്തിൽ ഫോട്ടോഗ്രഫി സെമിനാറും ‘കാമറയുടെ ഉൾക്കാഴ്ചകൾ’ വിഷയത്തിൽ കെ.കെ. മൊയ്തീൻ കോയയുടെ ക്ലാസും ഉണ്ടായിരുന്നു. ഗ്രാൻറ് സ്റ്റോര്‍ സീനിയര്‍ സെയില്‍സ് സൂപ്പര്‍വൈസര്‍ മുഹ്സിന് സംസാരിച്ചു. സമാജം പ്രസിഡൻറ് ടി.എ. നാസർ അധ്യക്ഷത വഹിച്ചു. സമാജം ജനറല്‍ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതം പറഞ്ഞു. ഗള്‍ഫ് ന്യൂസ് ഫോേട്ടാഗ്രഫര് എം.കെ. അബ്ദുല്‍ റഹ്മാന്, വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർ നസീര്‍ പേങ്ങാട് എന്നിവര്‍ നേതൃത്വം നല്കി.
ഫോട്ടോഗ്രാഫി മത്സരത്തിൽ റഷീദ് ബയാൻ ഒന്നാം സ്ഥാനവും മയൂഖ് മണിലാൽ രണ്ടാം സ്ഥാനവും നൗഷാദ് അബ്ദുൽ കരീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇതോടനുബന്ധിച്ച് സമാജം സംഘടിപ്പിച്ച ‘ഇരകള്‍’ നാടകം ശ്രദ്ധേയമായി. പുലിറ്റ്സര്‍ നമ്മാന ജേതാവായിരുന്ന കെവിന് കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രഫറുടെ പ്രശസ്തമായ ഫോട്ടോ പ്രമേയമാക്കി ആവിഷ്കരിച്ചതായിരുന്നു നാടകം. ഫോട്ടോഗ്രഫിയുടെ ചരിത്രത്തില്‍ പട്ടിണിയെന്ന വിപത്തിനെ ഏറ്റവും തീവ്രതയില്‍ ലോകത്തിന് പകര്‍ത്തി നല്കിയ ചിത്രമായിരുന്നു അത്. ദാരിദ്ര്യവും ആധുനിക കാലഘട്ടത്തിലെ ഫോട്ടോഗ്രഫിയുടെ ദുരുപയോഗങ്ങളും ഓർമിപ്പിക്കുന്ന നാടകം സദസ്സിെൻറ പ്രശംസയേറ്റു വാങ്ങി. സമാജം കലാവിഭാഗം സെക്രട്ടറി കെ.വി. ബഷീര്‍ രചനയും സംവിധാനവും നിർവഹിച്ച നാടകത്തില്‍ സമാജം പ്രവര്‍ത്തകരായ രാജേഷ് മേനോന്, എം.യു. ഇര്‍ഷാദ്, അപർണ സന്തോഷ്, ഷാഹിധനി വാസു, അജേഷ്, ഷിഫിന്, സുഭാഷ്, പ്രഭു, സജിത്, ആദ്യ, കാര്‍ത്തിക് തുടങ്ങിയവര്‍ അഭിനയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
