കേരള സഹകരണ ഫെഡറേഷൻ ആഗോള സമ്മേളനം ദുബൈയിൽ
text_fieldsദുബൈ: കേരളത്തിെൻറ സാമ്പത്തിക^സാമൂഹിക വളർച്ചക്ക് കരുത്തുപകർന്ന സഹകരണ പ്രസ്ഥാനത്തിെൻറ സന്ദേശം പ്രവാസ സമൂഹത്തിലേക്ക് പകരാനും പുതു മുന്നേറ്റങ്ങൾക്ക് പിന്തുണ ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന ഗ്ലോബൽ കോ^ഒാപ്പറേറ്റിവ് കോൺഗ്രസ് 25ന് ദുബൈയിൽ നടക്കും. സഹകരണ മേഖലയുടെ വർത്തമാന കാലവും ഭാവി സാധ്യതകളും വിശകലനം ചെയ്യുന്ന സെമിനാറുകളും ശിൽപശാലകളും സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് കേരള സഹകരണ ഫെഡറേഷൻ (കെ.എസ്.എഫ്) ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെ.മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുൻ ഗവർണർ കെ. ശങ്കരനാരായണൻ, സി.പി.ജോൺ, കെ.പി.എ മജീദ് തുടങ്ങിയവർ സംബന്ധിക്കും.
ശൂന്യതയിൽ നിന്ന് കഠിനാധ്വാനത്തിെൻറയും മികച്ച ദാർശനിക പിൻബലത്തിെൻറയും ഫലമായി നിർമിച്ചെടുത്ത നഗരമായ ദുബൈ തന്നെയാണ് സഹകാരികളുടെ ആഗോള സമ്മേളനത്തിന് ഏറ്റവും മികച്ച വേദിയെന്ന് വിജയകൃഷ്ണൻ പറഞ്ഞു.സഹകരണ മേഖലയിൽ നിർമിച്ച കേരളത്തിലെ ഏറ്റവും മികച്ച കാൻസർ ആശുപത്രിയായ എം.വി.ആർ കാൻസർ സെൻററിെൻറ കീഴിലെ ആശുപത്രി ദുബൈ എയർപോർട്ട് റോഡിൽ ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. കേരള ലാൻറ് റിഫോംസ് ആൻറ് ഡവലപ്മെൻറ് കോഒാപ്പറേറ്റിവ് സൊസൈറ്റി (ലാഡർ) നിർമിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടൽ വയനാടിലും തിയറ്റർ കോംപ്ലക്സ് ഒറ്റപ്പാലത്തും തയ്യാറായി വരുന്നതായും അദ്ദേഹം അറിയിച്ചു. അഡ്വ.എം.പി. സാജു, ഫ്ലോറ ഹോസ്പിറ്റാലിറ്റി എം.ഡി ഫിറോഷ് കലാം എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
