അൽ ബതീൻ ബീച്ചിൽ നിശ്ചയദാർഢ്യ ജനങ്ങൾക്ക് രണ്ട് നടപ്പാതകൾ
text_fieldsഅബൂദബി: അൽ ബതീൻ പൊതു ബീച്ച്, അൽ ബതീൻ വനിത ബീച്ച് എന്നിവിടങ്ങളിൽ അബൂദബി നഗരസഭ നിശ്ചയദാർഢ്യ ജനങ്ങൾക്കുള്ള പാതകൾ നിർമിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പിന്തുണക്കുകയും അവർക്ക് നഗര സംവിധാനങ്ങളും സേവനങ്ങളും ലഭ്യമാക്കുകയും ചെയ്യുകയെന്ന നഗരസഭയുടെ ലക്ഷ്യം പ്രതിഫലിപ്പിക്കുന്നതാണ് ഇൗ പദ്ധതി. നിശ്ചയദാർഢ്യ ജനങ്ങൾ സമൂഹത്തിെൻറ പ്രധാന വിഭാഗമാണെന്നും പ്രത്യേക പരിഗണനയും ശ്രദ്ധയും അർഹിക്കുന്നവരാണെന്നും നഗരസഭ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ പാതകൾ വന്നതോടെ നിശ്ചയദാഢ്യ ജനങ്ങൾക്ക് ബീച്ചിലെ സൗകര്യങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കും. പൊതു ബീച്ചിൽ 64.85 മീറ്റർ ദൈർഘ്യത്തിലും വനിത ബീച്ചിൽ 83.30 മീറ്റർ ദൈർഘ്യത്തിലുമാണ് നടപ്പാതകൾ നിർമിച്ചത്. സിറ്റി മുനിസിപ്പാലിറ്റി െസൻറർ മുഖേനയാണ് ഇവയുടെ നിർമാണം.അബൂദബി കോർണിഷിൽ നിശ്ചയദാർഢ്യക്കാർക്ക് വേണ്ടി എട്ട് പാതകളും സിറ്റി മുനിസിപ്പൽ സെൻറർ നിർമിക്കുന്നുണ്ട്. ഇവയുടെ നിർമാണം നവംബറിൽ പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
