Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Oct 2018 8:32 AM GMT Updated On
date_range 13 April 2019 4:30 AM GMTരഹസ്യ വെയർഹൗസിൽനിന്ന് 7363 വ്യാജ ഉൽപന്നങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
അബൂദബി: അബൂദബിയിലെ രഹസ്യ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന 7363 വ്യാജ ഉൽപന്നങ്ങൾ അധികൃതർ പിടിച്ചെടുത്തു. വസ്ത്രങ്ങൾ, പാദരക്ഷകൾ, മറ്റു സാമഗ്രികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഇൗയിടെ നടത്തിയ പരിശോധനയിലാണ് വ്യാജ ഉൽപന്നങ്ങൾ പിടികൂടിയതെന്നും ഇവ നശിപ്പിക്കുമെന്നും സാമ്പത്തിക വികസന വകുപ്പ് വ്യക്തമാക്കി. ഇൗ വർഷം രണ്ടാം പകുതിയിൽ വകുപ്പ് നടത്തിയ പരിശോധനകളിൽ മൊത്തം 9249 വ്യാജ ഉൽപന്നങ്ങളാണ് പിടികൂടിയത്. 1456 പേർക്ക് പിഴ വിധിച്ചു. ജനുവരി മുതൽ വകുപ്പ് അബൂദബിയിൽ 16, അൽെഎനിൽ ഒന്ന്, ദഫ്റയിൽ മൂന്ന് കടകൾ വകുപ്പ് അടച്ചുപൂട്ടുകയും ചെയ്തു.
Next Story