മഞ്ഞുകാലത്ത് ഉല്ലസിക്കാൻ ഷാർജയുടെ കുടുംബ മാർക്കറ്റ്
text_fieldsഷാർജ: മഞ്ഞണിയാൻ പോകുന്ന നവംബറിെൻറ ചില്ലകൾക്ക് അലങ്കാരം ചാർത്തുവാനും കുടുംബങ്ങൾക്ക് ഉല്ലാസവും ആന്ദവും പകരുവാനുമായി ഈ 88 എന്നപേരിൽ ഷാർജയിൽ ഉത്സവം വരുന്നു. നവംബർ 23 മുതൽ ഡിസംബർ നാല് വരെ 12 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ഷാർജ–ദൈദ് ഹൈവേയിലെ അൽ ജവാഹർ റിസപ്ഷൻ ആൻഡ് കൺവെൻഷൻ സെൻററിന് സമീപത്താണ് (ജെ.ആർ.സി.സി.) നടക്കുക. മരുഭൂമിയിലെ തണുപ്പിന് അനുയോജ്യമായ ഭക്ഷണങ്ങളും കലകളും കച്ചവടങ്ങളുമായി നടക്കുന്ന ശൈത്യമേള പുത്തൻ അനുഭവമായിരിക്കും പകരുക.
കുട്ടികൾക്ക് കളിസ്ഥലം, ഔട്ട്ഡോർ സിനിമ, ലൈവ് പാചകം തുടങ്ങിയ പുതുമയാർന്ന മഞ്ഞ് കാലമാണ് ഇത്തവണ ഷാർജ ഒരുക്കുന്നത്. മരുഭൂമിയിൽ മഞ്ഞ് വീണ് തുടങ്ങിയാൽ സ്വദേശികളും വിദേശികളും നിറയുന്ന മേഖല തന്നെയാണ് ഉത്സവ പറമ്പായി മാറുന്നതെന്ന് ജെ.ആർ.സി.സി. ജനറൽ ഡയറക്ടർ ഹനാൻ ആൽ മഹ്മൂദ് പറഞ്ഞു. പരമ്പരാഗതവും ആധുനികവുമായ ഭക്ഷണങ്ങളുടെ പറുദീസയായിരിക്കും ഇവിടെ ഒരുക്കുക. സംസ്കാരങ്ങളുടെ വൈവിധ്യങ്ങളും, കരകൗശല വിദ്യകളുടെ മാസ്മരിക പ്രകടനവും നടക്കുമെന്ന് അവർ പറഞ്ഞു. ഉത്സവ പറമ്പിൽ കിയോസ്ക്കുകളും മറ്റും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ 0561188891 എന്ന നമ്പറിലോ, Marketing@jrcc.ae എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് ഹനാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
