നെൽവിത്തുകളുടെ നല്ലച്ഛൻ ദുബൈയിലുണ്ട്, ആശുപത്രിക്കിടക്കയിൽ
text_fieldsദുബൈ: കേരളത്തിൽ നിന്ന് നഷ്ടപ്പെട്ടു പോകുമായിരുന്ന അൻപതോളം ഇനം നാടൻ നെൽവിത്തുകൾ കൃഷി ചെയ്ത് സംരക്ഷിച്ചു നിർത്തിയ വയനാട് കമ്മനയിലെ ചെറുവയൽ രാമൻ (69) അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയാഘാതത്തെ തുടർന്ന് ദുബൈ റാഷിദ് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേനയനായ അദ്ദേഹത്തിെൻറ ആരോഗ്യനില ആശങ്കാജനകമായി തുടരുന്നുവെന്നാണ് വിവരം. രക്തസമ്മർദം ഏറിയും കുറഞ്ഞുമിരിക്കുന്നതും ചുമയോടൊപ്പം രക്തം പുറത്തുവരുന്നതുമാണ് പ്രയാസമുണ്ടാക്കുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലകളും കാർഷിക സമൂഹവും ഏറെ ആദരവോടെ ‘ജീൻബാങ്ക്’ എന്നു വിളിക്കുന്ന രാമൻ ൈജവ കാർഷിക മേഖലയിൽ രൂപപ്പെടുന്ന പുതിയ മുന്നേറ്റങ്ങളുടെ ചാലകശക്തികളിൽ പ്രധാനിയാണ്. കേരള കാർഷിക സർവകലാശാലയുടെ ജനറൽ കൗൺസിലിൽ കർഷക പ്രതിനിധിയുമാണ്. നാം ജീവിക്കുന്ന ഭൂമി നമ്മുടെ മാത്രമല്ലെന്നും ഒാരോ പുൽനാമ്പിനും പക്ഷി പ്രാണി ജന്തുജാലങ്ങൾക്കും അവയുടെ വരുംതലമുറകൾക്കും കൂടി അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന രാമേട്ടൻ യു.എ.ഇയിലെ ജൈവകൃഷി തൽപരരുടെ കൂട്ടായ്മയായ വയലുംവീടും പരിപാടിയിൽ സംബന്ധിക്കാനാണ് ബുധനാഴ്ച ദുബൈയിൽ എത്തിയത്.

കാലിൽ ചെരുപ്പു പോലുമിടാതെ തികച്ചും സ്വാശ്രയമായ ൈജവജീവിതം നയിക്കുന്ന ഇദ്ദേഹം പ്രവാസഭൂമിയിലെ മനുഷ്യരുടെ കൃഷിയോടുള്ള താൽപര്യവും സുഹൃത്തുക്കളുടെ സ്നേഹനിർബന്ധവും കണ്ടറിഞ്ഞാണ് ഇവിടെയെത്തിയത്. എന്താണ് വയൽ, എന്താണ് വീട് എന്ന് നമ്മുടെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുകയാണ് തെൻറ വരവിെൻറ ഉദ്ദേശമെന്നു പറഞ്ഞ രാമേട്ടൻ റാസൽഖൈമയിലെ പാടങ്ങളും ദുബൈയിലെ ഒാർഗാനിക് ഷോപ്പുമെല്ലാം സന്ദർശിച്ച് മടങ്ങവെയാണ് ബോധരഹിതനായത്. വയലും വീടും സംഗമത്തിനു ശേഷം കൃഷിക്ക് പാഠ്യപദ്ധതിയിൽ പ്രാമുഖ്യം നൽകുന്ന അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂളിൽ വിത്ത് വിതച്ച് നെൽകൃഷിക്ക് തുടക്കം കുറിക്കാൻ എത്താമെന്നും ഉറപ്പു നൽകിയിരുന്നു. അതിനിടയിലാണ് ആരോഗ്യ സ്ഥിതി മോശമായത്. ശസ്ത്രക്രിയക്കു ശേഷം ക്രിറ്റിക്കൽ കെയർ വാർഡിൽ തുടരുന്ന രാമേട്ടന് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിനാൽ ഭാരിച്ച തുക ചികിത്സാ ചെലവായി ആശുപത്രിയിൽ അടക്കേണ്ടി വരും. ഇൗ തുക എങ്ങിനെ കണ്ടെത്തുമെന്ന കാര്യത്തിൽ ആശങ്കയുണ്ട്. ചികിത്സാ വിവരങ്ങൾ തിരക്കി വിളിച്ച രാമേട്ടെൻറ മകൻ അരുൺ വയനാട്ടിലെ തങ്ങളുടെ വീട് പണയം വെച്ച് പണം സ്വരൂപിക്കാൻ ശ്രമിക്കാമെന്നറിയിച്ചെങ്കിലും സുഹൃത്തുക്കൾ സ്നേഹപൂർവം തടഞ്ഞു.
പുല്ലു മേഞ്ഞ ആ ചെറുവീട് വിറ്റാൽ പോലും അതിനുള്ള പണം തികയില്ല എന്നതു കൊണ്ടല്ല അരുണിെൻറ മാത്രമല്ല, നാം കഴിക്കുന്ന ആഹാരവസ്തുക്കളെ വിഷം കലരാതെ പരിപാലിച്ചു പോരുന്ന ഇൗ മനുഷ്യൻ നമ്മുടെ ഒാരോരുത്തരുടെയും ജീവിതത്തിെൻറ ഭാഗമായതു കൊണ്ടാണ് അതുവേണ്ടെന്നു പറഞ്ഞത്. രാമേട്ടെൻറ ചികിത്സയും സുരക്ഷയും സൗഖ്യവും ഉറപ്പാക്കൽ കരുണയും സഹജീവി സ്നേഹവും മാനുഷികതയും ബാക്കിയുള്ള ഒാരോരുത്തരുടെയും ഉത്തരവാദിത്വമാണ്. രാമേട്ടന് നാം ഒാരോരുത്തരുടെയൂം പിന്തുണയും പ്രാർഥനയും ഉറപ്പായും ഉണ്ടാവണം. വംശനാശം സംഭവിച്ചു പോയി എന്നു കരുതിയ നെൽവിത്തുകൾ പലതും രാമേട്ടെൻറ ഉൽസാഹത്തിൽ പുതുനാമ്പിട്ടു തിരിച്ചെത്തിയതുപോലെ എല്ലാം സൃഷ്ടിച്ചു സംരക്ഷിച്ചു പരിപാലിക്കുന്ന പ്രപഞ്ചശിൽപി രാമേട്ടെനയും നമുക്ക് തിരിച്ചു നൽകെട്ട. (ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണമുണ്ട്. രാമേട്ടെൻറ വിവരങ്ങൾ അറിയുവാനും പിന്തുണ അറിയിക്കുവാനും സുഹൃത്തുക്കളായ ബഷീർ തിക്കോടി: 0564067030 അബ്ദുൽ സലാം: 0504757600 എന്നിവരെ വിളിക്കാം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
