ദുബൈയിൽ വീണ്ടും വെളിച്ചത്തിെൻറ പൂക്കാലം
text_fieldsദുബൈ: നഗരവാസികളുടെ പ്രിയപ്പെട്ട സബീൽപാർക്കിലെ ഗാർഡൻ ഗ്ലോയുടെ നാലാം സീസന് തുടക്കമായി. ഗ്ലോ പാർക്ക്, ദിനോസർ പാർക്ക്, െഎസ് പാർക്ക് എന്നിവക്കു പുറമെ അഞ്ചു ലക്ഷം വിവിധയിനം ഗ്ലാസ്, പ്ലാസ്റ്റിക് കുപ്പികൾ, സി.ഡികൾ എന്നിവ ഉപയോഗിച്ച് കലാരൂപങ്ങൾ തീർത്ത ആർട്ട് പാർക്കും ഒരുക്കിയിട്ടുണ്ട്. ലോകത്തിെൻറ പല കോണുകളിൽ നിന്നുള്ള 200 കലാകാർ 60 ദിവസം നീണ്ടു നിന്ന പ്രയത്നത്തിലൂടെയാണ് കലാരൂപങ്ങൾ തയ്യാറാക്കി സ്ഥാപിച്ചത്.
കൂറ്റൻ കാള, ചിത്രവർണ്ണങ്ങളുള്ള അരയന്നം, രാജവെമ്പാല, പാണ്ട, സി.ഡികൾ കൊണ്ട് തയ്യാറാക്കിയ ഒട്ടകങ്ങൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിരിക്കുന്നു.
ഇൗ വർഷത്തെ ഗാർഡൻ ഗ്ലോയുടെ മുഖ്യ പ്രമേയം ഗ്ലോയിങ് സഫാരിയാണ്. നാനാതരം മൃഗങ്ങളുടെ ആകർഷകമായ തിളങ്ങുന്ന രൂപങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. വൈകീട്ട് നാലു മുതൽ 12 മണി വരെ സബീൽ പാർക്കിലെ ആറാം നമ്പർ ഗേറ്റിലൂടെയാണ് പ്രവേശനം. ഗാർഡൻ ഗ്ലോയിലേക്ക് 65 ദിർഹമാണ് പ്രവേശന ഫീസ്. െഎസ് പാർക്കിലേക്ക് 45 ദിർഹവും. കൂടുതൽ വിവരങ്ങൾ www.dubaigardenglow.com വെബ്സൈറ്റിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
