ദുബൈയുടെ ഒാർമയിൽ വേദനിക്കുന്ന ഇൗണമായി ബാലഭാസ്കർ
text_fieldsദുബൈ: പ്രിയപ്പെട്ട കലാകാരൻ ബാലഭാസ്കറിനെ സഹൃദയസമൂഹം എത്രമാത്രം നെഞ്ചിലേറ്റിയിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് അദ്ദേഹത്തിനായി ഒരുക്കുന്ന ഒാരോ സ്മരണാഞ്ജലികളും. ദുബൈയിലെ സഹൃദയ സമൂഹം ആ വിയോഗമേൽപ്പിച്ച ഞെട്ടലിൽ നിന്ന് മുക്തമായിട്ടില്ല. കഴിഞ്ഞ ദിവസം ദുബൈയിൽ നടന്ന അനുസ്മരണച്ചടങ്ങിൽ ബാലുവിനെക്കുറിച്ച് പറയവെ വാക്കുകൾ മുറിഞ്ഞു പോയവരിൽ അറ്റ്ലസ് ഗ്രൂപ്പ് ചെയർമാൻ അറ്റ്ലസ് രാമചന്ദ്രനുമുണ്ടായിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ ഗൾഫിലെയും കേരളത്തിലെയും സാംസ്കാരിക സദസ്സുകളിൽ സജീവ സാന്നിധ്യമായിരുന്ന അറ്റ്ലസ് രാമചന്ദ്രൻ മൂന്നു വർഷത്തെ ഇടവേളക്കു ശേഷം ആദ്യമായി പെങ്കടുത്ത പൊതു ചടങ്ങുകൂടിയായിരുന്നു ഇത്.
ചടങ്ങിൽ അഡ്വ. ഹാഷിക്ക് തൈക്കണ്ടി അധ്യക്ഷത വഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി ജോൺസൻ, നിസാർ െസയ്ദ്,ലെൻസ്മാൻ ഷൗക്കത്ത് , ബഷീർ തിക്കോടി, എം.സി .എ നാസർ, എൽവിസ് ചുമ്മാർ, രേഖ ജെന്നി, ടി.എ.ബൈജു, വി.ആർ.മായിൻ, മച്ചിങ്ങൽ രാധാകൃഷ്ണൻ , മാത്തുക്കുട്ടി , എൻ.പി രാമചന്ദ്രൻ , ഇ.കെ ദിനേശ്, ലാൽ രാജൻ തുടങ്ങിയവർ സംസാരിച്ചു. വയലിനിൽ മാസ്മരികത തീർത്ത ബാലഭാസ്കർ നടത്തിയ സംഗീത പരിപാടികളുൾക്കൊള്ളിച്ച് വയലിനും തബലയും വായിച്ചാണ് അഭിവാദ്യം നൽകിയത്. വി.എസ്. ബിജുകുമാർ, ആദിൽ സാദിഖ്, വി.എ. നാസർ , അനൂപ് അനിൽ ദേവൻ, മുമൈജ് മൊയ്ദു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
