യു.എ.ഇയിൽ ഏകീകൃത ഡ്രൈവിങ് ടെസ്റ്റിന് പദ്ധതി
text_fieldsഅബൂദബിയിൽ ബഫർ സോണുകൾ ഒഴിവാക്കിയത് നിരീക്ഷിച്ച് ഫലം അനുകൂലമെങ്കിൽ മറ്റ് എമിറേറ്റുകളിലും നടപ്പാക്കും
അബൂദബി: എല്ലാ ഡ്രൈവർമാർക്കും സമാന നിലവാരത്തിലുള്ള ടെസ്റ്റ് ഉറപ്പുവരുത്തുന്നതിന് വേണ്ടി എല്ലാ എമിറേറ്റുകളിലും ഏകീകൃത ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് ഏർപ്പെടുത്തുന്നതിനുള്ള പ്രക്രിയക്ക് യു.എ.ഇ തുടക്കം കുറിച്ചു. നിലവിൽ യു.എ.ഇ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ഒാരോ എമിറേറ്റിനും അവരവരുടെ മാനദണ്ഡങ്ങളും നടപടിക്രമങ്ങളുമാണുള്ളത്. ഇൗ രീതി മാറാൻ സാധ്യതയുണ്ടെന്ന് ദുബൈ റോഡ്^ഗതാഗത അതോറിറ്റിയിലെ (ആർ.ടി.എ) മുതിർന്ന ഉദ്യോഗസ്ഥ അറിയിച്ചു.
ഗന്തൂത്തിൽ സെർകോ മിഡിലീസ്റ്റിെൻറ വാർഷിക റോഡ് സുരക്ഷാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
ഏഴ് എമിറേറ്റുകൾക്കും ഒരേ ടെസ്റ്റ് നടത്തുന്ന കാര്യം ഉദ്യോഗസ്ഥർ അവലോകനം ചെയ്തിട്ടുണ്ടെന്ന് ആർ.ടി.എയുടെ ഡ്രൈവർ പരിശീലന^യോഗ്യത വകുപ്പ് ആക്ടിങ് ഡയറക്ടർ ഹിന്ദ് ആൽ മുഹൈരി പറഞ്ഞു. ഇൗയിടെ ആഭ്യന്തര മന്ത്രാലയം രൂപവത്കരിച്ച കമ്മിറ്റിയുടെ ഭാഗമാണ് ആർ.ടി.എയും. എല്ലാ എമിറേറ്റുകൾക്കുമുള്ള ഏറ്റവും മികച്ച നടപടിക്രമങ്ങൾ നിർണയിക്കുകയും അവ പരിഷ്കരിക്കുകയുമാണ് കമ്മിറ്റിയുടെ ലക്ഷ്യം. ഒരു മാസം മുമ്പ് ഇതിനുള്ള പദ്ധതി ആരംഭിച്ചതായി ഹിന്ദ് ആൽ മുഹൈരി വ്യക്തമാക്കി. ലൈസൻസ് ലഭിക്കാൻ ആവശ്യമായ കാര്യങ്ങളിൽ വിവിധ എമിറേറ്റുകളിൽ നിരവധി വ്യത്യാസങ്ങളുണ്ട്. ചില എമിറേറ്റുകളിൽ ചില നിർബന്ധിത പാഠങ്ങൾ ആവശ്യമാണെങ്കിൽ മറ്റു ചിലതിൽ അവ ആവശ്യമില്ല. ൈഡ്രവിങ് ടെസ്റ്റുകളുടെ കാര്യത്തിലും വലിയ വ്യത്യാസങ്ങളുണ്ട്.
സുരക്ഷയുടെ കാര്യത്തിലേക്ക് വന്നാൽ, രാജ്യത്തിന് പുറത്തുനിന്ന് ഡ്രൈവിങ് പഠിച്ചവർ യു.എ.ഇ റോഡുകളിൽ പല പ്രശ്നങ്ങളുമുണ്ടാക്കുന്നുണ്ട്. ദുബൈക്ക് സവിശേഷമായ റോഡുകളുള്ളതിനാൽ വ്യത്യസ്ത സംസ്കാരങ്ങളിൽനിന്നുള്ള ഡ്രൈവർമാർക്ക് ചിലപ്പോൾ പ്രയാസമുണ്ടാകുന്നു. പലപ്പോഴും ഇവർ തങ്ങളുടെ സ്വന്തം രാജ്യത്ത് വാഹനമോടിച്ച രീതിയിലേക്ക് മടങ്ങുകയും ഇത് മറ്റു ഡ്രൈവർമാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. അബൂദബിയിൽ 20 കിലോമീറ്റർ ബഫർ സോണുകൾ ഒഴിവാക്കിയത് ആർ.ടി.എയിലെ ഉദ്യോഗസ്ഥരും ഫെഡറൽ ഗതാഗത സമിതിയിലെ മറ്റു അംഗങ്ങളും നിരീക്ഷിച്ച് വരികയാണെന്നും ഹിന്ദ് ആൽ മുഹൈരി പറഞ്ഞു. ബഫർ സോണുകൾ ഒഴിവാക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുമ്പ് അബൂദബിയിൽ എന്താണ് ഇതിെൻറ ഫലം എന്നാണ് മറ്റെല്ലാ എമിറേറ്റുകളും നിരീക്ഷിക്കുന്നത്. ബഫർ സോൺ ഒഴിവാക്കലുമായി ബന്ധപ്പെട്ട ഒൗദ്യോഗിക റിപ്പോർട്ട് പ്രതീക്ഷിക്കുകയാണ് തങ്ങൾ. ഫലം ക്രിയാത്മകമാണെങ്കിൽ എന്തുകൊണ്ട് അത് സ്വീകരിച്ചുകൂടാ?
അതേസമയം, യു.എസ്, യു.കെ, ജപ്പാൻ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഒരു ടെസ്റ്റുമില്ലാതെ ഡ്രൈവിങ് ലൈസൻസ് ലഭ്യമാക്കുന്ന സമ്പ്രദായം ഒഴിവാക്കണമെന്ന് ഗതാഗത വിദഗ്സധർ പരിപാടിയിൽ ആവശ്യപ്പെട്ടു. ടെസ്റ്റ് നടത്താതെ ലൈസൻസ് അനുവദിക്കുന്നത് പൂർണമായി നിർത്തണമെന്ന് സാർകോ മിഡിലീസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗ്രീർ പറഞ്ഞു. വളരെയധികം വൈവിധ്യമുള്ള ജനങ്ങളാണ് യു.എ.ഇയിലുള്ളത്. വാഹനമോടിക്കുേമ്പാൾ അവരുടെ മനോഭാവവും നിലവാരവും വ്യത്യസ്തമായിരിക്കും. ആ രാജ്യങ്ങളിലെ റോഡിെൻറ അവസ്ഥയും ഇവിടെയുള്ളതിൽനിന്ന് ഏറെ വിഭിന്നമായിരിക്കും. പല ഡ്രൈവർമാരും യു.എ.ഇയിലെ റോഡുകളിൽ അനുവദിച്ച വേഗതയിൽ വാഹനമോടിക്കാൻ തയാറെടുത്തവരല്ല. ശരാശരി വേഗത മണിക്കൂറിൽ 60 കിലോമീറ്ററോളമുള്ള രാജ്യങ്ങളിലുള്ളവരെയാണ് അതിവേഗതയിൽ വാഹനമോടിക്കുന്നവരോടൊപ്പം വിടുന്നത്.
പലരും സ്വന്തം രാജ്യത്ത് കണ്ടിട്ടില്ലാത്തത്ര കരുത്തുള്ള വാഹനങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ അത്തരക്കാർക്ക് വാഹനമോടിക്കുേമ്പാൾ ശരിയായ തീരുമാനമെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 20 കിലോമീറ്റർ ബഫർസോൺ ഒഴിവാക്കിയ അബൂദബിയെ മറ്റു എമിറേറ്റുകളും പിന്തുടരാൻ ആലോചിക്കുന്നുവെന്ന വാർത്തയെ ഡേവിഡ് ഗ്രീർ സ്വാഗതം ചെയ്തു. പരമാവധി വേഗപരിധിയിൽ 20 കിലോമീറ്റർ ഇളവ് നൽകുന്ന മറ്റൊരു രാജ്യവും തനിക്കറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
