'ഫ്ലൈ ദുബൈ’ 39 റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ ജബൽ അലിയിലേക്ക് മാറ്റുന്നു
text_fieldsദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ റണ്‍വേയുടെ ഒരു ഭാഗം അടുത്ത വര്‍ഷം അറ്റകുറ്റപണികൾക്കായി അടക്കുന്ന പശ്ചാത്തലത്തില്‍ ‘ഫ്ലൈ ദുബൈ’ എയര്‍ലൈന്‍സിെൻറ 39 സര്‍വീസുകള്‍ ജബല്‍അലി വിമാനത്താവളത്തിലേക്ക് മാറ്റുന്നു. കൊച്ചി, തിരുവനന്തപുരം സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ തെക്ക് ഭാഗത്തെ റണ്‍വേ 2019 ഏപ്രില്‍ 19 മുതല്‍ 45 ദിവസമാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നത്.
ഈ സാഹചര്യത്തിലാണ് ഫ്ലൈ ദുബൈയുടെ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 39 റൂട്ടുകളിലേക്കുള്ള സര്‍വീസുകള്‍ ജബൽ അലിയിലെ ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്തവാളത്തിലേക്ക് മാറ്റുന്നത്. 2019 മേയ് 30 വരെയാണ് ഈ മാറ്റം. ഇന്ത്യയിലെ ഡല്‍ഹി, മുംബൈ, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ഫൈസാബാദ്, ലക്നോ സര്‍വീസുകള്‍ക്കും മാറ്റം ബാധകമാണ്. ഗള്‍ഫ് നഗരങ്ങളായ മസ്കത്ത്, റിയാദ്, ബഹ്റൈന്‍, ദമ്മാം, കുവൈത്ത്, ജിസാന്‍, അബഹ, താഇഫ് എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈ ദുബൈ വിമാനങ്ങളും ജബല്‍ അലി വിമാനത്താവളത്തില്‍ നിന്നാകും. റണ്‍വേ അടക്കുന്ന സാഹചര്യത്തില്‍ സര്‍വീസുകളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന് നേരത്തേ വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
