ചരിത്രം ചിത്രം വരച്ചിട്ട പൈതൃകപ്പാറകളുമായി ഫുജൈറ
text_fieldsഫുജൈറ: പുരാവസ്തു ഗവേഷണത്തിനിടെ ഫുജൈറയിൽ കണ്ടെത്തിയത് 31 ലേറെ ശിലാലിഖിത പൈതൃക സൈറ്റുകൾ.വാദി സഹം, ഹസ്സത് അൽ റിസൂം, വാദി അഹ്സനാ, വാദി അൽഹൈൽ തുടങ്ങിയ ഇടങ്ങളിലാണ് ഇൗ അമൂല്യ സ്വത്തുക്കൾ കണ്ടെത്തിയതെന്ന് ഫുജൈറ ടൂറിസം ആൻറ് ആൻറിക്സ് അതോറിറ്റി (എഫ്.ടി.എ.എ) വ്യക്തമാക്കുന്നു. മേഖലയിലെ പഴയകാല താമസക്കാരെക്കുറിച്ചുള്ള ഒട്ടനവധി സൂചനകളാണ് ഇവ നൽകുന്നത്. മൂവായിരത്തിലേറെ വർഷം മുൻപേ ഇവിടെ ആവാസ വ്യവസ്ഥകളുണ്ടായിട്ടുണ്ടാകുമെന്നാണ് നിഗമനം.
ശിലാചിത്രങ്ങളുടെ കാലഗണന കൃത്യമായി കണ്ടെത്താനായിട്ടില്ലെങ്കിലും ചില രചനകൾ ഇരുമ്പ് യുഗ അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെത്തിയവയുമായി സാമ്യമുള്ളവയാണ്.കുതിരകൾ, േഗാത്ര ചിഹ്നങ്ങൾ, മൃഗരൂപങ്ങൾ എന്നിവക്കു പുറമെ നൃത്ത രൂപവൂം എഫ്.ടി.എ.എയുടെ ശേഖരത്തിലുണ്ട്. ശിലാരേഖാ ഗവേഷണത്തിൽ നിപുണനായ ഡോ. മിഖായേൽ സിയോൽകോവ്സ്കിയുടെ നേതൃത്വത്തിൽ കാൽ നൂറ്റാണ്ടായി നടന്നു വരുന്ന പഠനങ്ങളാണ് ഇൗ ചിത്രങ്ങളുടെ കണ്ടെടുക്കലിലേക്ക് വഴി തുറന്നത്. ഇൗ ചരിത്ര കേന്ദ്രങ്ങൾ വരും തലമുറക്കും സന്ദർശകർക്കുമായി സംരക്ഷിച്ച് വെക്കുകയും കൂടുതൽ പഠന ഗവേഷണങ്ങൾക്ക് വഴികാട്ടികളാക്കുകയും ചെയ്യുമെന്ന് എഫ്.ടി.എ.എ ഡയറക്ടർ ജനറൽ സഇൗദ് അൽ സമാഹി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
