രമേശ് നാരായണന് ആദരമേകാൻ ദുബൈ ഒരുങ്ങുന്നു
text_fieldsദുബൈ: സംഗീത സപര്യയുടെ മൂന്നു പതിറ്റാണ്ടു പൂർത്തിയാക്കിയ പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായണന് ആദരവൊരുക്കാൻ ദുബൈ തയ്യാറെടുക്കുന്നു. ഒേട്ടറെ വിസ്മയ സംഗീത വിരുന്നുകൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള നഗരം ഇന്നു വരെ കാണാത്തത്ര അതുല്യ പ്രതിഭകളെ ഒരേ വേദിയിൽ അണിനിരത്തിയാണ് ‘ലോക സമസ്ത സുഖിനോ ഭവന്തു’ എന്നു പേരിട്ട കലാവിരുന്ന് യാഥാർഥ്യമാക്കുക.
േയശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, കെ.എസ്. ചിത്ര, ശ്രീനിവാസ്, ശിവമണി, സ്റ്റീഫൻ ദേവസ്യ, മട്ടന്നൂർ ശങ്കൻ കുട്ടി, ഉസ്താദ് ദിൽഷാദ് ഖാവൻ, ഒാജസ് ആതിഥ്യ, രവി ചാരി തുടങ്ങി നൂറോളം പേരാണ് നവംബർ ഒമ്പതിന് ഇത്തിസലാത്ത് അക്കാദമിയിൽ ചരിത്രം സൃഷ്ടിക്കാൻ എത്തുകയെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മലയാളം, തമിഴ്, ഹിന്ദി, ഉറുദു, അറബി എന്നീ ഭാഷകളിലെ പാട്ടുകളുണ്ടാവും. മനുഷ്യർക്കിടയിലെ എല്ലാ വിഷമങ്ങളും അനൈക്യങ്ങളും ഇല്ലാതാക്കുക എന്ന സന്ദേശമാണ് സംഗീത സന്ധ്യ മുന്നോട്ടുവെക്കുന്നത്.
തെൻറ പാട്ടുകൾ മാത്രം കോർത്തിണക്കിയ ഒരു സംഗീത പരിപാടി ബാലഭാസ്കറിെൻറ ആഗ്രഹമായിരുന്നുവെന്നും ബാലുവിന് അർഹിക്കുന്ന സ്മരണാഞ്ജലിയും പരിപാടിയിൽ ഉൾക്കൊള്ളിക്കുമെന്നും രമേശ് നാരായണൻ പറഞ്ഞു. തോഷിബ വൈസ് പ്രസിഡൻറ് സന്തോഷ് വർഗീസ്, യു.എ.ഇ എക്സ്ചേഞ്ച് ഇവൻറ്സ് വിഭാഗം മേധാവി വിനോദ് നമ്പ്യാർ, തറവാട് ഗ്രൂപ്പ് ഡയറക്ടർ ബിജു കോശി, മീഡിയ പാർട്ട് ഡയറക്ടർമാരായ യൽദോ എബ്രഹാം, ശുഭ ഹരിപ്രസാദ്, ചീഫ് പ്രോഗ്രാം കോ ഒാർഡിേനറ്റർ രാജു പയ്യന്നുർ, സഞജിവ് മേനോൻ, ഗായിക മധുശ്രീ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
