‘മഹാത്മജി മാനവരാശിയുടെ പൊതുസ്വത്ത്’
text_fieldsഷാർജ : ഗാന്ധിജിയുടെ ഉടമസ്ഥാവകാശം ഏതെങ്കിലും വ്യക്തിക്കോ, പ്രസ്ഥാനത്തിനോ, രാജ്യത്തിനോ സ്വന്തമല്ലെന്നും എന്നും അദ്ദേഹം മാനവരാശിയുടെ പൊതു സ്വത്താണ് മഹാത്മജിയെന്നും മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്.ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150ാം ജൻമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംഘടിപ്പിച്ച ഗാന്ധിജിയുടെ ലോകം സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു വർഷം നീളുന്ന ആഘോഷ പരിപാടി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൺ ഉദ്ഘാടനം ചെയ്തു. സംസ്കാരസാഹിതി സംസ്ഥാന ജനറൽ കൺവീനർ എൻ.വി.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു,
സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് , ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ , ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി,രാജു മാത്യു,ജലീൽ പട്ടാമ്പി,എം.സി.എ. നാസർ, സന്തോഷ് നായർ,അബ്ദുല്ല മല്ലിശേരി, കെ.ബാലകൃഷ്ണൻ, ഡയസ് ഇടിക്കുള,കെ.എം.ഉണ്ണികൃഷ്ണൻ, അഴീക്കോട് ഹുസൈൻ, പോൾ ജോർജ് പൂവത്തേരിൽ, ദീപ അനിൽ, റീനാ സലിം, കെ.ആർ .രാജശേഖരൻ,ജോസ്ജോസഫ് ,വർഗീസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.റെഞ്ചി കെ. ചെറിയാൻ, ബാബു വർഗീസ്, മാത്യു ജോൺ, രാജൻ തങ്കച്ചൻ, മനോജ് ചെന്നിത്തല , ഷിബു വീയപുരം , മനു ഡാനിയൽ എന്നിവർ നേതൃത്വം നൽകി