ഗാന്ധിജി സ്വപ്നം കണ്ട ഇന്ത്യക്ക് രണ്ടാം സ്വാതന്ത്ര്യ സമരം അനിവാര്യം’
text_fieldsറാസല്‍ഖൈമ: മഹാത്മാ ഗാന്ധിയെ കൊലചെയ്തവരുടെ പിന്മുറക്കാര് ഗാന്ധി ജയന്തി ആഘോഷിക്കുന്ന കെട്ടകാലത്തില്‍ നിന്നുള്ള മോചനത്തിന് ഇന്ത്യന്‍ ജനത ഒന്നിക്കണമെന്ന ആഹ്വാനമുയര്‍ത്തി ഇന്ത്യന്‍ റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റാസല്‍ഖൈമയില്‍ ഗാന്ധി ജയന്തി ദിനമാചരിച്ചു. ഗാന്ധിയെ ഹൈജാക്ക് ചെയ്യുന്ന പ്രവര്‍ത്തനങ്ങളിലാണ് ഫാഷിസ്റ്റ് ശക്തികള്‍. മദ്യം പോലുള്ള സാമൂഹ്യ തിന്മകള്ക്കെതിരെ കൈകോര്‍ക്കാന്‍ ഗാന്ധി ജയന്തി ദിനം പ്രചോദനമാകണം. വൈവിധ്യങ്ങളുടെ ഇന്ത്യക്ക് കരുത്ത് പകരുന്ന പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ പിന്തുണക്കണം.
ഗാന്ധിജി സ്വപ്നം കണ്ട സമഭാവനയുടെ ഭാരതം കെട്ടിപടുക്കാന്‍ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ ഓര്‍മപ്പെടുത്തി. ഐ.ആര്.സി ജന.സെക്രട്ടറി അഡ്വ. നജ്മുദ്ദീന് മുഖ്യ പ്രഭാഷണം നടത്തി. ഡോ. സാജിദ് കടയ്ക്കല്‍, ജോര്‍ജ് സാമുവല്‍, അനൂപ് എളമന, നാസര്‍ ചേതന, ശക്കീര്‍ അഹമ്മദ്, എ.എം. സെയ്ഫി, രഘു മാഷ്, ശ്രീകുമാര്‍ അമ്പലപ്പുഴ, ഡോ. ജോര്‍ജ് ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. ഐ.ആര്.സി പ്രസിഡൻറ് ഡോ. നിഷാം നൂറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സുമേഷ് മഠത്തില്‍ സ്വാഗതവും പത്മരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
