ഖോർഫുക്കാൻ ബീച്ചിൽ പുതു വികസനപദ്ധതികൾ
text_fieldsഷാർജ: കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസം ആരംഭിച്ച കാലത്ത് ലോഞ്ചുകളിൽ ആയിരങ്ങൾ വന്നിറങ്ങിയിരുന്ന ഖോർഫുക്കാൻ തീരം അതിശയിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നു. നഗരതിരക്കിൽ നിന്ന് മാറി പ്രകൃതിഭംഗി ആസ്വദിക്കാനിറങ്ങുന്ന സഞ്ചാരികൾക്ക് വേണ്ടി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിർദേശപ്രകാരം വിപുലമായ വികസന പദ്ധതിയാണ് ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെൻറ് അതോറിറ്റി (ശുറൂഖ്) നടപ്പാക്കാൻ ഒരുങ്ങുന്നത്. ഖോർഫുക്കാൻ മുനിസിപ്പാലിറ്റി, ഷാർജ പൊതുനിർമാണ ഡയറക്ടറേറ് എന്നിവരുമായി ചേർന്ന് രണ്ടു ഘട്ടമായാണ് ബീച്ച് വികസന പദ്ധതി നടപ്പാക്കുക. ബീച്ചിെൻറ തെക്ക് ഭാഗത്ത് തുറമുഖം തൊട്ടു റൗണ്ട് എബൌട്ട് വരെയുള്ള ആദ്യ ഘട്ടത്തിൽ ആംഫി തീയറ്റർ, നടപ്പാതകൾ, കുട്ടികൾക്കുള്ള കളിസ്ഥലം എന്നീ സൗകര്യങ്ങളുണ്ടാവും.
കുടുംബ സമേതം കാഴ്ചകൾ ആസ്വദിച്ചിരിക്കാനുള്ള പിക്നിക് സ്പോട്ടുകൾ, റെസ്റ്ററന്റുകൾ, കഫെ, ഇസ്ലാമിക് വാസ്തുശൈലിയിലുള്ള പൂന്തോട്ടം, കടലിൽ കുളിക്കുന്നവർക്കുള്ള വാഷ് റൂം സൗകര്യങ്ങൾ എന്നിവയും ആദ്യഘട്ടത്തിൽ സജ്ജീകരിക്കും. യു.എ.ഇയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും മനോഹരമായ തീരങ്ങളിൽ ഒന്നായ ഖോർഫുക്കാനിൽ കൂടുതൽ സൗകര്യമൊരുക്കുന്നതോടെ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനാവുമെന്ന് ശുറൂഖ് എക്സിക്യൂട്ടീവ് ചെയർമാൻ മർവാൻ ജാസിം അൽ സർക്കാൽ പറഞ്ഞു. തനിമ സംരക്ഷിച്ചുകൊണ്ടു തന്നെ ഏറ്റവും മികച്ച നിലവാരത്തിലുള്ള വിനോദ^-ആഥിത്യ സംവിധാനങ്ങൾ പദ്ധതിയുടെ ഭാഗമായി ബീച്ചിലൊരുക്കും. ഇതു കിഴക്കൻ മേഖലയുടെ ഒന്നടങ്കമുള്ള വികസനത്തിനും വേഗം കൂടും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
