റാക് നോളജ് തിയേറ്റര്‍ രാജീവ് ചെറായി സ്മരണാഞ്ജലി
text_fieldsറാസല്‍ഖൈമ: രാജീവ് ചെറായിക്ക് റാക് നോളജ് തിയേറ്ററിെൻറ ആഭിമുഖ്യത്തില്‍ സ്മരണാഞ്ജലി ഒരുക്കി. സ്കോളേഴ്സ് സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് ജോര്‍ജ് സാമുവല്‍ അധ്യക്ഷത വഹിച്ചു. റേഡിയോ ഏഷ്യാ വാര്‍ത്താ വിഭാഗം മേധാവി ഹിഷാം അബ്ദുസ്സലാം മുഖ്യ പ്രഭാഷണം നടത്തി. റേഡിയോ ഏഷ്യ അവതാരക ഷീബ, സ്കോളേഴ്സ് സ്കൂള്‍ ചെയര്മാന് ഹബീബ് മുണ്ടോള്‍, കുഞ്ഞുമുഹമ്മദ് കൊടുവളപ്പ്, എ.കെ. സേതുനാഥ്, അഡ്വ. നജ്മുദ്ദീന്, രഘുനന്ദനന്, ദീപ പുന്നയൂര്‍ക്കുളം, നാസര്‍ ചേതന, പ്രമോദ് എടപ്പാള്‍, പുഷ്പ്പന് ഗോവിന്ദന് എന്നിവര്‍ സംസാരിച്ചു. എം.ബി. അനീസുദ്ദീന്‍ സ്വാഗതം പറഞ്ഞു. നോളജ് തിയേറ്റര്‍ സെക്രട്ടറി ആര്. സജ്ജാദ് ഫൈസല്‍ അനുശോചന സന്ദേശം അവതരിപ്പിച്ചു. കേരള മമ്മു ഹാജി, ജോണ്‍ സാമുവല്‍ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചിച്ചു.