അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരിക്ക് െഎ.എം.സി.സി സെക്രേട്ടറിയറ്റ് അംഗത്വം
text_fieldsഅബൂദബി: വാഫി വഫിയ്യ വിദ്യാഭ്യാസ സംവിധാനങ്ങളുടെ കോഒാഡിനേറ്ററും ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് എക്സിക്യൂട്ടീവ് ബോർഡ് അംഗവും വളാഞ്ചേരി മർകസ് വാഫി വഫിയ്യ കോളജ് പ്രിൻസിപ്പലുമായ പ്രഫ. അബ്ദുൽ ഹകീം ഫൈസി ആദൃശേരിക്ക് വിവിധ രാജ്യങ്ങളിലെ 15 അംഗംങ്ങൾ ഉൾക്കൊള്ളുന്ന അന്താരാഷ്ട്ര മുസ്ലിം കമ്യൂണിറ്റീസ് കോൺഗ്രസ് (െഎ.എം.സി.സി) സെക്രട്ടിയേറ്റിൽ അംഗത്വം. യൂ.എ.ഇ സഹിഷ്ണുതാകാര്യ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ മേയിൽ അബൂദബിയിൽ നടന്ന െഎ.എം.സി.സി സമ്മേളനം മുന്നോട്ടുവെച്ച സുപ്രധാന നിർദേശങ്ങൾ നടപ്പാക്കുന്നതിെൻറ ഭാഗമായാണ് സെക്രേട്ടറിയറ്റിന് രൂപം നൽകിയത്.
െഎ.എം.സി.സി സെക്രേട്ടറിയറ്റ് സമ്മേളനത്തിൽ പെങ്കടുക്കുന്നതിന് അബ്ദുൽ ഹകീം ഫൈസി അബൂദബിയിലുണ്ട്. തിങ്കളാഴ്ച ഇദ്ദേഹത്തിനും മറ്റും അംഗങ്ങൾക്കും അബൂദബി സീ പാലസിൽ സ്വീകരണം നൽകി. വെള്ളിയാഴ്ച രാത്രി ഏഴിന് ദുബൈ സുന്നി സെൻറർ, കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ്, വാഫി അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ ദുബൈ അൽബറാഹ ഒവൈസ് ഓഡിറ്റോറിയത്തിൽ ഹകീം ഫൈസിക്ക് സ്വീകരണം നൽകും. സൈദ് മുഹമ്മദ് നിസാമി അനുസ്മരണവും ഇതോടൊന്നിച്ച് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
