ഇന്ത്യയിൽ ഹിറ്റ്ലറെ ഒാർമപ്പെടുത്തുന്ന ആധിപത്യം: ദയാ ബായ്
text_fieldsറാസൽഖൈമ: ഹിറ്റ്ർ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ആധിപത്യമാണ് ഇന്ത്യയിൽ നട മാടുന്നതെന്ന് സാമൂഹിക പ്രവർത്തക ദയാബായ്. ജനാധിപത്യ മൂല്യങ്ങൾ തീർത്തും ഇല്ലാതായി തുടങ്ങിയിരിക്കുന്നു. അനീതികൾക്കെതിരെ ശബ്ദിക്കാനും അവശരായ മനുഷ്യർക്ക് കരുതൽ നൽകാനും ഉപേക്ഷ കൂടാതെ ഒാരോ മനുഷ്യരും മുന്നോട്ടുവരണമെന്നും 70ാം വയസ്സിലും സേവനപാതയെ പ്രണയിക്കുന്ന ദയാബായി ആഹ്വാനം ചെയ്തു. മാര്‍ത്തോമ സുവിശേഷ സേവികാ സംഘം ശതാബ്ദി ആഘോഷ പ്രചരണാര്‍ഥം റാസല്‍ഖൈമയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അവര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു. കൗമാരം മുതല്‍ തനിക്കു പ്രണയം സേവന മേഖലകളിലായിരുന്നു.
അതു തന്നെയാണ് ഈ പ്രായത്തിലും കരുത്തു നൽകുന്നത്. 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശിലെത്തുമ്പോള്‍ ആദിവാസികളുടെ ജീവിതാവസ്ഥ ഏറെ കഷ്ടമായിരുന്നു. വിവിധ കൂട്ടായ്മകളുടെ ഇടപെടലുകള്‍ അധികൃതരുടെ കണ്ണ് തുറപ്പിച്ചു.
കേരളത്തിൽ കാസർകോടുള്ള എൻഡോസൾഫാൻ ഇരകൾക്കുവേണ്ടി സമൂഹം ഒന്നിച്ചു ശബ്ദമുയർത്തേണ്ടതുണ്ട്. എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതോടെ ഈ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിച്ചതായാണ് ഏവരുടെയും ധാരണയും അധികൃതരുടെ പ്രചാരണവും. എന്നാൽ ലോകം അറിയണം, ഈ പ്രദേശത്തെ ജനജീവിതം ദുരിതമയമാണെന്ന്. അസുഖത്തിനിടയാക്കുന്നത് എന്‍ഡോസള്‍ഫാനെന്ന് മിണ്ടരുതെന്ന നിര്‍ദേശവുമുണ്ട്.
തീരാദുരിതത്തിന് കാരണമെന്തായാലും പരിഹരിക്കേണ്ട ബാധ്യത സമൂഹത്തിനും സര്‍ക്കാറുകള്‍ക്കുമുണ്ട്. അധികാരികളുടെ ആരോഗ്യ സംരക്ഷണത്തിന് വിദേശ ചികില്‍സയെ ആശ്രയിക്കുന്ന നാട്ടില്‍ ജനങ്ങളുടെ ആരോഗ്യത്തിനും വിലകല്‍പ്പിക്കണം. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി പുതിയ സമരമുഖം തുറക്കേണ്ടതുണ്ടെന്നും അതിനൊപ്പം താനുണ്ടാകുമെന്നും ദയാബായി തുടര്‍ന്നു. കന്യാസ്ത്രീകള്‍ തുറന്ന സമരമുഖത്തെ തള്ളിപ്പറയാന്‍ കഴിയില്ല. കന്യാസ്ത്രീ ആയാലും ബിഷപ്പുമാരായാലും നിലപാടുകള്‍ നീതിപൂര്‍വമായിരിക്കണം. പ്രവാസികളുടെ സ്നേഹവായ്പുകള്‍ വേണ്ടുവോളം രാജ്യം ആസ്വദിക്കുന്നുണ്ട്. പ്രകൃതിവിരുദ്ധമായി നിര്‍മിച്ച എണ്ണമറ്റ ഡാമുകളും കൃത്യമായ അനുമാനങ്ങളില്ലാതെ അവ തുറന്നു വിട്ടതുമാണ് കേരളത്തിലെ പ്രളയ ദുരന്ത വ്യാപ്തി വര്‍ധിപ്പിച്ചതെന്നും ഇതിെൻറ ഉത്തരവാദിത്വത്തിൽ നിന്ന് അധികാരികൾക്ക് മാറി നിൽക്കാനാവില്ലെന്നും ദയാബായ് തറപ്പിച്ചു പറയുന്നു.