മൃഗയാവിനോദത്തിെൻറ അശ്വാരൂഢ കാഴ്ചകളുമായി അഡിഹെക്സിന് ഇന്ന് തുടക്കം
text_fieldsഅബൂദബി: സമ്പുഷ്ടമായ സംസ്കാരത്തിെൻറ വർണക്കാഴ്ചകളും സാേങ്കതിക വിദ്യയുടെ നവീന ലോകവും ഒരുക്കി പതിനാറാമത് അബൂദബി ഇൻറർനാഷനൽ ഹണ്ടിങ്^ഇക്വിസ്ക്രിയൻ എക്സിബിഷന് ചൊവ്വാഴ്ച തുടക്കമാകുന്നു. അബൂദബി നാഷനൽ എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനം 29 വരെ നീണ്ടുനിൽക്കും. യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താെൻറ പൈതൃകം ആഘോഷിക്കുന്നതാകും ഇത്തവണത്തെ അഡിഹെക്സ്. ശൈഖ് സായിദ് 1976 മുതൽ 2004 വരെ നടത്തിയ ഫാൽകൺറി ഹണ്ടിങ് ട്രിപ്പുകളുടെ 3000ത്തിലധികം ഫോേട്ടാകൾ ശൈഖ് സായിദ് ഫസ്റ്റ് ഫാൽകണർ ഗാലറി പ്രദർശിപ്പിക്കും. ഫോേട്ടാഗ്രഫർ മുഹമ്മദ് ആൽ ഖാലിദി പകർത്തിയവയാണ് ഇൗ ചിത്രങ്ങൾ.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രദർശകർ മേളയിൽ പെങ്കടുക്കും. പരിസ്ഥിതി സംരക്ഷണം, ഹണ്ടിങ്, സഫാരി, ആയുധങ്ങൾ, ഫാൽക്കൺറി, ഇക്വിസ്ട്രിയൻ, മറൈൻ സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിലെ ദേശീയ^അന്തർദേശീയ കമ്പനികൾ ഭാഗമാകും. വിർജിൻ മെഗാസ്റ്റോറിലനിന്ന് അഡിഹെക്സിലേക്കുള്ള പ്രവേശന ടിക്കറ്റുകൾ ഒാൺലൈനായി വാങ്ങാൻ സാധിക്കും. ആദ്യമായാണ് അഡിഹെക്സ് ടിക്കറ്റുകൾ ഒാൺലൈൻ വിൽപനക്ക് എത്തുന്നത്. അറേബ്യൻ കുതിരകളുടെ ബ്യൂട്ടി ഷോ, ഫാൽക്കൺ മത്സരങ്ങൾ, സന്ദർശകർക്കുള്ള വിദ്യാഭ്യാസ മത്സരങ്ങൾ എന്നിവയും നറുക്കെടുപ്പ് സമ്മാനങ്ങളും ഉണ്ടാകും. നായകൾ, വിവിധ പക്ഷികൾ എന്നിവയും പ്രദർശനത്തിലുണ്ടാകും. മൃഗങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒട്ടകലേലത്തിൽ പെങ്കടുക്കാം. അെമ്പയ്ത്ത്, ഷൂട്ടിങ് തുടങ്ങിയവയിലും പങ്കാളികളാകാം.
കുട്ടികളുടെ വിജ്ഞാന സ്ഥലം ഇത്തവണത്തെ അഡിഹെക്സിെൻറ പ്രത്യേകതയാണ്. ശിൽപശാലകൾ, ഗെയിമുകൾ, പരിസ്ഥിതി ബോധവത്കരണ പരിപാടികൾ എന്നിവ ഇവിടെ നടക്കും. ദഫ്റ മേഖല പ്രതിനിധിയും എമിറേറ്റ്സ് ഫാൽകണേഴ്സ് ക്ലബ് ചെയർമാനുമായ ൈശഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിലാണ് പ്രദർശനം നടക്കുന്നത്. അബൂദബി പരിസ്ഥിതി ഏജൻസി, ഹൂബാറ സംരക്ഷണ അന്താരാഷ്ട്ര ഫണ്ട്, അബൂദബി സാംസ്കാരിക^വിനോദസഞ്ചാര വകുപ്പ്, കൾച്ചറൽ പ്രോഗ്രാംസ്^ഹെറിറ്റേജ് ഫെസ്റ്റിവൽ കമ്മിറ്റി തുടങ്ങിയവയുടെ സഹകരണത്തോടെ എമിറേറ്റ് ഫാൽകണേഴ്സ് ക്ലബ് ആണ് പ്രദർശനം സംഘടിപ്പിക്കുന്നത്.