മതനേതാക്കൾ ഒന്നിക്കുന്നു; ബാല ലൈംഗികചൂഷണം തടയാൻ
text_fieldsഅബൂദബി: ഒാൺലൈനിൽ കുഞ്ഞുങ്ങളുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്യുന്ന കൊടുംക്രൂരതക്കെതിരെ മത പണ്ഡിതരും വിദഗ്ധരും ഒത്തുചേരുന്നു. അഭ്യന്തര മന്ത്രാലയമാണ് നവംബറിൽ ഇത്തരമൊരു മാതൃകാപരമായ കൂട്ടായ്മക്ക് വേദിയൊരുക്കുന്നത്. 80 കോടി കുഞ്ഞുങ്ങളും കൗമാരക്കാരുമാണ് ഒാൺലൈൻ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്. കുഞ്ഞുങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ എല്ലാ ആരാധനാലയങ്ങൾ മുഖേനയും ബോധവത്കരണവും ചെറുത്തു നിൽപ്പും സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ഉപപ്രധാനമന്ത്രിയുടെയും അഭ്യന്തര മന്ത്രിയുടെയും ഒാഫീസ് സെക്രട്ടറി ജനറൽ ബ്രിഗേഡിയർ മുഹമ്മദ് ഹുമൈദ് ബിൻ ദൽമൂജ് അൽ ദാഹിരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ജനങ്ങൾ ഒന്നായി നേരിടേണ്ട വിഷയമാണിത്.
ഇത്തരം കുറ്റകൃത്യങ്ങൾ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും നേരിടേണ്ട മാർഗങ്ങളെക്കുറിച്ചും 19,20 തീയതികളിൽ നടക്കുന്ന ഫോറം വിശദ മാർഗ നിർദേശം നൽകും. ഇൗ സന്ദേശം ഒാരോ നാടുകളിലും വ്യാപിപ്പിക്കുന്ന ചുമതല ആരാധനാലയങ്ങൾ ഏറ്റെടുക്കും. ലോകത്തിെൻറ പല ഭാഗങ്ങളിൽ നിന്ന് 450 മത നേതാക്കളാണ് പങ്കുചേരുക. കുഞ്ഞുങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് തയ്യാറാക്കുന്ന സിനിമകളും ചിത്രങ്ങളുമെല്ലാം ശതകോടിക്കണക്കിന് ഡോളറിെൻറ വിപണിയിലേക്കാണ് എത്തുന്നതെന്നും ഇൗ ഭീകരതയുടെ വലിപ്പം ഒാരോ കുടുംബത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കെനിയ സെൻറർ ഫോർ സസ്റ്റൈനബിൾ ഇൻ കെനിയ സെക്രട്ടറി ജനറൽ ശൈഖ് ഇബ്രാഹിം ലിതോം അഭിപ്രായപ്പെട്ടു.
ഇതു മതപരമായ പ്രശ്നമല്ല, മറിച്ച് സാമൂഹിക പ്രശ്നം കൂടിയാണെന്ന് അബൂദബി സെൻറ് ആൻറണി കോപ്റ്റിക് ഒാർത്തഡക്സ് ചർച്ചിലെ ഫാ. ബിഷോയ് ഫക്രി ചൂണ്ടിക്കാട്ടി. സമൂഹം നേരിടുന്ന വെല്ലുവിളിക്കെതിരെ പ്രവർത്തിക്കാനും ബോധവത്കരിക്കാനും ഇരകളെ പുനരധിവസിപ്പിക്കാനും ഏവരും ഒന്നിക്കണം. പല സമൂഹ മാധ്യമ^ഒാൺലൈൻ പ്ലാറ്റ്ഫോമുകളും കുഞ്ഞുങ്ങളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അവയെ നേരിടുന്നതിന് മികച്ച സാേങ്കതിക വിദ്യയും ബോധവത്കരണ തന്ത്രങ്ങളും രൂപവത്കരിക്കണമെന്ന് അമേരിക്കയിലെ കമ്പ്യുട്ടർ സയൻസ് വിദഗ്ധനായ പ്രഫ. ഹനി ഫരീദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
