Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ പൊ​ലീ​സി​ൽ ...

ദു​ബൈ പൊ​ലീ​സി​ൽ 4901 പേ​ർ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം

text_fields
bookmark_border
ദു​ബൈ പൊ​ലീ​സി​ൽ  4901 പേ​ർ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം
cancel

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും മി​ക​ച്ച പൊ​ലീ​സ്​ സേ​ന​ക​ളി​ലൊ​ന്നാ​യ ദു​ബൈ പൊ​ലീ​സി​ൽ 4901പേ​ർ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​െ​ൻ​റ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ഒാ​ഫീ​സ​ർ​മാ​ർ, നോ​ൺ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫീ​സ​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ​ക്ക്​ പ്ര​മോ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ണ്ട്. തീ​രു​മാ​ന​ത്തി​ൽ ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​റി ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്​ ന​ന്ദി അ​റി​യി​ച്ചു. ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ​ന്തോ​ഷ​വും ഉ​റ​പ്പാ​ക്കാ​ൻ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന അം​ഗീ​കാ​ര​വും പി​ന്തു​ണ​യു​മാ​​ണി​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഞ്ചു പേ​ർ​ക്ക്​ മേ​ജ​ർ ജ​ന​റ​ൽ റാ​ങ്ക്, 13 പേ​ർ​ക്ക്​ ബ്രി​ഗേ​ഡി​യ​ർ പ​ദ​വി, 41 കേ​ണ​ൽ​മാ​ർ, 33 ക​മാ​ൻ​ഡ​ർ​മാ​ർ, 40 മേ​ജ​ർ, 111 കാ​പ്​​റ്റ​ൻ, 153 ഫ​സ്​​റ്റ്​ ല​ഫ്​​റ്റ്​​ന​ൻ​റ്, 154 ല​ഫ്​​റ്റ​ന​ൻ​റ്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ പ​ദ​വി​ക​ൾ ല​ഭി​ച്ച​ത്. 4241 ക​മീ​ഷ​ൻ​ഡ്​^​നോ​ൺ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫീ​സ​ർ​മാ​രു​ടെ റാ​ങ്കു​ക​ളി​ൽ മാ​റ്റ​മു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story