Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​മ്മ ഉ​പേ​ക്ഷി​ച്ച് ...

അ​മ്മ ഉ​പേ​ക്ഷി​ച്ച് നാ​ടു​വി​ട്ടു

text_fields
bookmark_border
അ​മ്മ ഉ​പേ​ക്ഷി​ച്ച്   നാ​ടു​വി​ട്ടു
cancel

ദു​ബൈ: ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​േ​പ​ക്ഷി​ച്ച്​ പു​രു​ഷ​ൻ​മാ​ർ നാ​ടു​വി​ട്ടു​പോ​കു​ന്ന ഹീ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ പ്ര​വാ​സ ലോ​ക​ത്ത്​ കേ​ൾ​ക്കാ​റു​ണ്ട്. ഇൗ ​പ​റ​യു​ന്ന സം​ഭ​വം മ​റി​ച്ചാ​ണ്. ഭ​ർ​ത്താ​വി​നെ​യും ര​ണ്ട്​ പൊ​ടി കു​ഞ്ഞു​ങ്ങ​ളെ​യും ഉ​പേ​ക്ഷി​ച്ച്​ ഭാ​ര്യ പൊ​യ്​​ക​ള​ഞ്ഞി​രി​ക്കു​ന്നു. അ​മ്മ​ക്ക്​ വേ​ണ്ട​യെ​ന്നു ക​രു​തി മ​ക്ക​ളെ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല​ല്ലോ, അ​വ​ർ​ക്ക്​ അ​ച്​ഛ​നും അ​മ്മ​യു​മാ​ണ്​ ഇ​പ്പോ​ൾ ബ​ദ​റൂ​ദ്ദീ​ൻ എ​ന്ന ത​മി​ഴ്​​നാ​ട്ടു​കാ​ര​ൻ.​മ​ക്ക​ളെ നോ​ക്കാ​നു​ള്ള ആ ​കു​ഞ്ഞു​ങ്ങ​ളു​ടെ കാ​ര്യ​മാ​ണ്​ ക​ഷ്​​ടം. അ​വ​ർ​ക്ക്​ ന​ഴ്​​സ​റി​യി​ല്ല,ക​ളി​ക്കൂ​ട്ടു​ക​ളി​ല്ല. അ​ജ്​​മാ​നി​ലെ ഇ​ടു​ങ്ങി​യ ലേ​ബ​ർ​ക്യാ​മ്പി​ൽ 12 തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന മു​റി​യി​ലാ​ണ്​ ഇൗ ​അ​ച്​ഛനും മ​ക്ക​ളും ക​ഴി​യു​ന്ന​ത്.

മു​റി​യി​ലെ ക​ട്ടി​ൽപു​റ​മാ​ണ്​ മൂ​ന്നു വ​യ​സു​കാ​ര​ൻ ആ​ൻ​റ​ണി​യു​ടെ​യും ഒ​ന്ന​ര വ​യ​സു​കാ​രി മേ​രി​യു​ടെ​യും ലോ​കം. ഇ​വ​രെ നോ​ക്കാ​നു​ള്ള നെ​േ​ട്ടാ​ട്ട​ത്തി​നി​ടെ ബ​ദ​റു​വി​െ​ൻ​റ ജോ​ലി​യും ന​ഷ്​​ട​മാ​യി​രി​ക്കു​ന്നു. പൊ​തു​മാ​പ്പ്​ ആ​നു​കൂ​ല്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങ​ണ​മെ​ന്നു​ണ്ട്. പ​ക്ഷേ, മ​ക്ക​ളു​ടെ പൗ​ര​ത്വം പ്ര​ശ്​​ന​മാ​യ​തി​നാ​ൽ അ​തി​നും ക​ഴി​യു​ന്നി​ല്ല. ശ്രീ​ല​ങ്ക​ക്കാ​രി ആ​ക്​​സി​ബ ഫെ​ർ​ണാ​ണ്ടോ​യെ ദു​ബൈ​യി​ൽ വെ​ച്ചാ​ണ്​ ബ​ദ​റു​ദ്ദീ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. താ​ൻ ജോ​ലി ചെ​യ്​​തി​രു​ന്ന സെ​ക്യു​രി​റ്റി സ്​​ഥാ​പ​ന​ത്തി​ൽ ബ​ദ​റു കൂ​ട്ടു​കാ​രി​ക്ക്​ ജോ​ലി സം​ഘ​ടി​പ്പി​ച്ചു കൊ​ടു​ത്തു. പ​രി​ച​യം പ്ര​ണ​യ​ത്തി​ലും പി​ന്നെ വി​വാ​ഹ​ത്തി​ലു​മെ​ത്തി. ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന്​ 10 മാ​സം പ്രാ​യ​മു​ള്ള​പ്പോ​ഴാ​ണ്​ ആ​ക്​​സി​ബ ഇ​വ​രെ​യെ​ല്ലാം ഉ​പേ​ക്ഷി​ച്ച്​ പോ​യ​ത്. പോ​കുമ്പോൾ ത​െ​ൻ​റ കൈയിലു​ണ്ടാ​യി​രു​ന്ന പ​ണ​വും കു​ട്ടി​ക​ളു​ടെ മു​ഴു​വ​ന്‍ രേ​ഖ​ക​ളും ഭാ​ര്യ കൊ​ണ്ടു പോ​യെ​ന്ന് ബദറുദ്ദീൻ പ​റ​യു​ന്നു

രാ​മേ​ശ്വ​രം സ്വ​ദേ​ശി​യാ​ണ്​ ബ​ദ​റു​ദ്ദീ​ന്‍. കുട്ടികളുടെ അമ്മ ഇപ്പോൾ മറ്റൊരു ഗൾഫ്​ രാജ്യത്ത്​ ജോലി​ചെയ്​ത്​ താമസിക്കുന്നു എന്നാണ്​ വിവരം. എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്ക​െട്ട. പ​ക്ഷേ, കുഞ്ഞുങ്ങളുടെ ഭാവിക്ക്​ തകരാറുണ്ടാക്കും വിധം രേഖകൾ നഷ്​ടപ്പെടുത്തിയതിലാണ്​ സങ്കടം. നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​യി ശ്രീ​ല​ങ്ക​ൻ പാ​സ്​​പോ​ർ​ട്ടു​ള്ള മ​ക്ക​ളു​ടെ പൗ​ര​ത്വം അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം റ​ദ്ദാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വ അ​പേ​ക്ഷ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു നീ​ങ്ങു​ന്നി​ല്ല. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും എം​ബ​സി- ​കോ​ൺ​സു​ലേ​റ്റ്​ അ​ധി​കൃ​ത​രും മ​ന​സ്സു വെ​ച്ചാ​ൽ മാ​ത്ര​മേ അ​തു സാ​ധ്യ​മാ​വൂ, ഒ​ന്നും മ​ന​സ്സി​ലാ​ക്കാ​ൻ പോ​ലും പ്രാ​യ​മാ​യി​ട്ടി​ല്ലാ​ത്ത ഇൗ ​മ​ക്ക​ൾ​ക്ക്​ ഇൗ ​ദു​രി​ത​ത്തി​ൽ നി​ന്ന്​ മോ​ച​നം ല​ഭി​ക്കൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story