മുസഫയിൽ ഉപേക്ഷിക്കപ്പെട്ട 242 വാഹനങ്ങൾ കണ്ടുകെട്ടി
text_fieldsഅബൂദബി: മുസഫയിലും സമീപ പ്രദേശങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട 242 വാഹനങ്ങൾ അബൂദബി നഗരസഭ കണ്ടുകെട്ടി. നഗരഭംഗിക്ക് കോട്ടം വരുത്തുന്ന നടപടികൾ കണ്ടെത്താനുള്ള പരിശോധന കാമ്പയിനിലാണ് വാഹനങ്ങൾ പിടികൂടിയതെന്ന് നഗരസഭ അധികൃതർ പറഞ്ഞു. കാമ്പയിെൻറ ഭാഗമായി 742 വഴിവാണിഭക്കാരെ പിടികൂടുകയും ചെയ്തു. ഉടമകൾ ഉേപക്ഷിക്കപ്പെട്ടതായി കാണുന്ന വാഹനങ്ങളിൽ മുന്നറിയിപ്പ് സ്റ്റിക്കർ ഒട്ടിക്കുകയാണ് അധികൃതർ ആദ്യം ചെയ്യുന്നത്. മൂന്ന് ദിവസത്തിനകം വാഹനം മാറ്റിയില്ലെങ്കിൽ കണ്ടുകെട്ടുകയും ഉടമക്ക് 3000 ദിർഹം പിഴ വിധിക്കുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
