Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഏ​ഷ്യാ ക​പ്പി​ൽ...

ഏ​ഷ്യാ ക​പ്പി​ൽ മ​ല​യാ​ളി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ അ​യി​ത്തം; ആവേശം കെടുത്തി സം​ഘാ​ട​ക​ർ

text_fields
bookmark_border
ഏ​ഷ്യാ ക​പ്പി​ൽ മ​ല​യാ​ളി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​  അ​യി​ത്തം; ആവേശം കെടുത്തി സം​ഘാ​ട​ക​ർ
cancel

ദു​ബൈ: ഇ​ന്ത്യ​യി​ലെ മ​റ്റ്​ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ​യും പോ​ലെ ക്രി​ക്ക​റ്റ്​ ര​ക്ത​ത്തി​ൽ ക​ല​ങ്ങി​ക്കി​ട​ക്കു​ന്ന​വ​രാ​ണ്​ മ​ല​യാ​ളി​ക​ളും. പ​ക്ഷേ, ഏ​ഷ്യാ​ക​പ്പ്​ സം​ഘാ​ട​ക​ർ​ക്ക്​ മ​ല​യാ​ളി​ക​ളു​ടെ ആ​സ്വാ​ദ​ന നി​ല​വാ​ര​ത്തി​ൽ വ​ലി​യ വി​ശ്വാ​സ​മി​ല്ല. ലോ​ക​ത്തി​െ​ൻ​റ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മാ​ധ്യ​മ​പ്ര​​വ​ർ​ത്ത​ക​ർ​ക്കെ​ല്ലാം ദു​ബൈ​യി​ലും അ​ബൂ​ദ​ബി​യി​ലും ന​ട​ക്കു​ന്ന മ​ൽ​സ​ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യെ​ങ്കി​ലും മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​ങ്ങോ​ട്ട്​ പോ​രെ​ണ്ട​ന്നാ​ണ്​ സം​ഘാ​ട​ക സ​മി​തി​യു​ടെ നി​ല​പാ​ട്. മ​ൽ​സ​ര​ത്തി​െ​ൻ​റ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ റി​പ്പോ​ർ​ട്ട​ർ​മാ​രി​ൽ നി​ന്ന്​ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ അ​നു​മ​തി ന​ൽ​കി​യ​പ്പോ​ൾ മ​ല​യാ​ള​ത്തി​ൽ നി​ന്നു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ത​ഴ​യു​ക​യാ​യി​രു​ന്നു. ക​ളി ന​ട​ക്കു​ന്നി​ട​ത്ത്​ നി​ന്ന്​ മാ​ത്ര​മാ​ണ്​ ഒ​​ഴി​വാ​ക്കി​യി​രി​ക്കു​ന്ന​ത്. മ​ൽ​സ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ളി​ലും മ​റ്റ്​ പ​രി​പാ​ടി​ക​ളി​ലും വി​ല​ക്കി​യി​ട്ടു​മി​ല്ല. ഗാ​ല​റി​യി​യി​ൽ തി​ങ്ങി നി​റ​യു​ന്ന മ​ല​യാ​ളി ആ​രാ​ധ​ക​രു​ടെ ആ​വേ​ശ​മ​ട​ക്കം ജ​ന​ങ്ങ​ളി​ലേ​ക്ക്​ എ​ത്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ഇ​തോ​ടെ ഇ​ല്ലാ​താ​യ​ത്.

യു.​എ.​ഇ​യി​ൽ ഏ​റ്റ​വും പ്ര​ബ​ല​മാ​യ സ​മൂ​ഹ​മാ​ണ്​ മ​ല​യാ​ളി​ക​ളു​ടേ​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ധ്യ​മ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തും മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലാ​ണ്. എ​ന്നി​ട്ടും മ​ല​യാ​ളി മാ​ധ്യ​മ​ങ്ങ​ളോ​ട്​ എ​ന്താ​ണ്​ വി​വേ​ച​നം എ​ന്ന ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ സം​ഘാ​ട​ക​ർ​ക്ക്​ ക​ഴി​യു​ന്നു​മി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്പ​നി​ക​ളെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​വെ​ന്ന പ്ര​തി​ക​ര​ണ​മാ​ണ്​ സം​ഘാ​ട​ക​ർ ന​ൽ​കു​ന്ന​ത്. ടീം ​ക്യാ​പ്​​റ്റ​ൻ​മാ​രു​ടെ പ​​ത്ര​സ​മ്മേ​ള​ന​മ​ട​ക്ക​മു​ള്ള​വ​യു​ടെ അ​റി​യി​പ്പ്​ പോ​ലും പ​രി​പാ​ടി തു​ട​ങ്ങി ഏ​റെ വൈ​കി ന​ൽ​കി​യ ഇ​വ​ൻ​റ്​ മാ​നേ​ജ്​​മെ​ൻ​റ്​ ക​മ്പ​നി​യാ​ക​െ​ട്ട എ​ല്ലാ വി​ഭാ​ഗം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും ക​ണ​ക്കി​ന്​ വെ​ള്ളം കു​ടി​പ്പി​ക്കു​ന്നു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story