Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ സാ​യി​ദ്​...

ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി ദു​ബൈ​യി​ൽ പു​തി​യ ര​ണ്ട്​ റോ​ഡു​ക​ൾ

text_fields
bookmark_border
ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കി ദു​ബൈ​യി​ൽ പു​തി​യ ര​ണ്ട്​ റോ​ഡു​ക​ൾ
cancel

ദു​ബൈ: ദു​ബൈ​യി​ൽ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​നെ അ​ൽ യ​ലാ​യി​സ്​ സ്​​ട്രീ​റ്റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ര​ണ്ട്​ റോ​ഡു​ക​ൾ ദു​ബൈ റോ​ഡ്​^​ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) ശ​നി​യാ​ഴ്​​ച തു​റ​ന്നു. ഏ​ഴാ​മ​ത്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഒ​ന്നാം ഘ​ട്ടം ഇ​തോ​ടെ പൂ​ർ​ത്തി​യാ​യി. അ​ൽ യ​ലാ​യി​സ്​ സ്​​ട്രീ​റ്റി​ലൂ​ടെ​​യു​ള്ള എ​മി​റേ​റ്റ്​​സ്​ റോ​ഡ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡ്​ തു​ട​ങ്ങി​യ സ​മാ​ന്ത​ര റോ​ഡു​ക​ളി​ലേ​ക്ക്​ വാ​ഹ​ന​യോ​ട്ടം ഭാ​ഗി​ച്ച്​ ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ലെ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യാ​ണ്​ പു​തി​യ റോ​ഡു​ക​ളു​ടെ നി​ർ​മാ​ണം. ജ​ബ​ൽ അ​ലി തു​റ​​മു​​ഖ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ച​ര​ക്കു​നീ​ക്കം വ​ർ​ധി​പ്പി​ക്കാ​ൻ ഉ​ത​കു​ന്ന​താ​ണ്​ പ​ദ്ധ​തി. കൂ​ടാ​തെ അ​ൽ ഫു​ർ​ജാ​ൻ, ഡി​സ്​​ക​വ​റി ഗാ​ർ​ഡ​ൻ​സ്, ജ​ബ​ൽ അ​ലി ഡെ​വ​ല​പ്​​മെ​ൻ​റ്​ പ്രോ​ജ​ക്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധി​ക എ​ൻ​ട്രി^​എ​ക്​​സി​റ്റ്​ പോ​യ​ൻ​റു​ക​ളും ഇ​വ ല​ഭ്യ​മാ​ക്കും.

അ​ൽ യ​ലാ​യി​സ്​ റോ​ഡി​െ​ൻ​റ ശേ​ഷി മ​ണി​ക്കൂ​റി​ൽ ഇ​രു ഭാ​ഗ​ത്തേ​ക്കും 20,000ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​െ​ക്കാ​ള്ളാ​വു​ന്ന ത​ര​ത്തി​ൽ പ​ദ്ധ​തി വ​ർ​ധി​പ്പി​ക്കു​ന്ന​താ​യി ആ​ർ.​ടി.​എ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മ​താ​ർ ആ​ൽ താ​യ​ർ പ​റ​ഞ്ഞു. ശൈ​ഖ്​ സാ​യി​ദ്​ ​േറാ​ഡി​ലെ ഏ​ഴാ​മ​ത്​ ഇ​ൻ​റ​ർ​ചേ​ഞ്ചി​നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ റോ​ഡി​നും ഇ​ട​യി​ലെ എ​ളു​പ്പ​വ​ഴി കൂ​ടി​യാ​കും ഇ​ത്. നാ​ല്​ മി​നി​റ്റോ​ളം ഇ​തു​വ​ഴി സ​മ​യം ലാ​ഭി​ക്കാ​ൻ ക​ഴി​യു​ം. ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ര​ണ്ട്​ പാ​ല​ങ്ങ​ൾ കൂ​ടി തു​റ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​െ​ല ഏ​ഴാ​മ​ത്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ അ​ൽ യ​ലാ​യി​സ്​ റോ​ഡി​െ​ൻ​റ കി​ഴ​ക്കു ഭാ​ഗ​ത്തേ​ക്കു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്​ വേ​ണ്ടി​യു​ള്ള​താ​ണ്​ ഒ​ന്നാം ഘ​ട്ടം. ഇ​താ​ണ്​ ശ​നി​യാ​ഴ്​​ച തു​റ​ന്നു​കൊ​ടു​ത്ത​ത്. ശൈ​ഖ്​ സാ​യി​ദ്​ റോ​ഡി​ൽ​നി​ന്ന്​ ദു​ൈ​ബ സ്​​ട്രീ​റ്റി​ലേ​ക്ക്​ ഇ​രു ഭാ​ഗ​ത്തൂ​ടെ​യു​മു​ള്ള ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ്​ ര​ണ്ടാം ഘ​ട്ട​ത്തി​ൽ. ഇ​ത്​ ഇൗ ​വ​ർ​ഷാ​വ​സാ​നം പൂ​ർ​ത്തീ​ക​
രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story