സ്കൂൾ റോഡിലെ ചെറുനിയമ ലംഘനങ്ങൾക്ക് ആദ്യം മഞ്ഞ കാർഡ്, പിന്നെ കടുത്ത ശിക്ഷ
text_fieldsഅബൂദബി: വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വാഹന ഡ്രൈവർമാർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് അബൂദബി പൊലീസ്.
പരമാവധി ഡ്രൈവിങ് അച്ചടക്കം പാലിക്കുന്നതിനും മോശം ഡ്രൈവിങ് ശീലങ്ങൾ മാറ്റുന്നതിനും വേണ്ടിയാണ് ഗതാഗത നിയമലംഘകർക്കെതിരെ പിഴ ചുമത്തുന്നെതന്ന് ഗതാതത നിയന്ത്രണ വകുപ്പ് മേധാവി ലെഫ്റ്റനൻറ് കേണൽ അഹ്മദ് ഖാദിം ആൽ ഖുബൈസി പറഞ്ഞു.
റോഡ് സുരക്ഷ നിലനിർത്തുന്നതിനുള്ള അബൂദബി പൊലീസിെൻറ നടപടികളിൽ സ്കൂൾ പരിസരങ്ങൾക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട്. ചെറു നിയമ ലംഘനമാണ് നടത്തുന്നതെങ്കിൽ ആദ്യ പടിയായി മഞ്ഞ കാർഡ് നൽകും. അത് ഒരു മുന്നറിയിപ്പാണ്. എന്നിട്ടും നിയമം ലംഘിക്കുന്നവർക്ക് പിഴക്ക് പുറമെ ബ്ലാക്ക് പോയൻറും ചുമത്തും. ഇത്തരം ഗതാഗത നിയമലംഘനങ്ങളിൽനിന്ന് ഡ്രൈവർമാർ ഒഴിഞ്ഞുനിൽക്കണെമന്ന് അഹ്മദ് ഖാദിം ആൽ ഖുബൈസി ആഹ്വാനം ചെയ്തു. സ്കൂൾ പരിസരങ്ങളിൽ ലെറ്റ് അസ് ക്രോസ് എന്ന പ്രമേയത്തിൽ വ്യാപക ബോധവത്കരണമാണ് അബൂദബി പൊലീസ് സംഘടിപ്പിച്ചു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.