Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതി​ലാ​ൽ അ​ൽ ഗാ​ഫി​ൽ...

തി​ലാ​ൽ അ​ൽ ഗാ​ഫി​ൽ സ്​​മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കും

text_fields
bookmark_border
തി​ലാ​ൽ അ​ൽ ഗാ​ഫി​ൽ സ്​​മാ​ർ​ട്ട്​  പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കും
cancel
camera_alt??????? ??? ???????? ?????????????? ?????????? ???????????? ?????????? ????????????? ??????? ?????? ?????? ?????????

ദു​ബൈ: സ്​​മാ​ർ​ട്ട്​ സാ​േ​ങ്ക​തി​ക വി​ദ്യ​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ജ​ന​ങ്ങ​ൾ​ക്ക്​ പൊ​ലീ​സ്​ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന സ്​​മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ദു​ബൈ​യി​ൽ പു​തു​താ​യി ഉ​യ​രു​ന്ന തി​ലാ​ൽ അ​ൽ ഗാ​ഫ്​ സ​മു​ച്ച​യ​ത്തി​ലും നി​ർ​മി​ക്കും. മ​നു​ഷ്യ​രാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഇ​ട​പെ​ട​ൽ കൂ​ടാ​തെ ത​ന്നെ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യാ​നും ഗ​താ​ഗ​ത പ്ര​ശ്​​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ക​ഴി​യു​ന്ന സ്​​റ്റേ​ഷ​നി​ൽ 33 അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​വും. മി​ഡി​ൽ ഇൗ​സ്​​റ്റ്, ആ​ഫ്രി​ക്ക, ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ റീ​െ​ട്ട​യി​ൽ^​വി​നോ​ദ^ നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലെ പ്ര​ബ​ല സ്​​ഥാ​പ​ന​മാ​യ മാ​ജി​ദ്​ അ​ൽ ഫു​ത്തൈം ഗ്രൂ​പ്പ്​ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ടൗ​ൺ​ഷി​പ്പാ​ണ്​ തി​ലാ​ൽ അ​ൽ ഗാ​ഫ്.

സ്​​മാ​ർ​ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ നി​ർ​മാ​ണം സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്രം ക​മ്യൂ​ണി​റ്റി ഹാ​പ്പി​ന​സ്​ വി​ഭാ​ഗം അ​സി. ക​മാ​ൻ​റ​ൻ​റ്​ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ്​ സ​ഇൗ​ദ്​ അ​ൽ മ​റി, മാ​ജി​ദ്​ അ​ൽ ഫു​ത്തൈം പ്രോ​പ്പ​ർ​ട്ടീ​സ്​ സി.​ഇ.​ഒ ഹ​വാ​സി​ൻ ഇ​സ്​​ബ​ർ എ​ന്നി​വ​ർ ഒ​പ്പു​വെ​ച്ചു.സ​ന്തോ​ഷ​വും സു​ര​ക്ഷ​യും ജ​ന​ങ്ങ​ൾ​ക്ക്​ ഏ​വ​ർ​ക്കും ഉ​റ​പ്പാ​ക്കു​ക എ​ന്ന ദ​ർ​ശ​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ സ്​​മാ​ർ​ട്ട്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​ന്ന ആ​​ശ​യം ദു​ബൈ പൊ​ലീ​സ്​ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ മേ​ജ​ർ ജ​ന​റ​ൽ മ​റി പ​റ​ഞ്ഞു. സൗ​ക​ര്യ​പ്ര​ദ​മാ​യ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ അ​ടു​ത്തെ​ങ്ങും ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ​ക്ക്​ 24 മ​ണി​ക്കൂ​റും പൊ​ലീ​സ്​ സേ​വ​നം ല​ഭി​ക്കാ​ൻ ഇൗ ​സം​വി​ധാ​നം ഏ​റെ സ​ഹാ​യി​ക്കും. ഹെ​സ്സ സ്​​ട്രീ​റ്റി​നും ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ ഹം​ദാ​ൻ അ​ൽ ന​ഹ്​​യാ​ൻ സ്​​ട്രീ​റ്റി​നും ഇ​ട​യി​ലെ ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ലാ​ണ്​ 30 ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ൽ തി​ലാ​ൽ അ​ൽ ഗാ​ഫ്​ ഉ​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story