രാജ്യത്ത് വാട്സാപ്പ് കോൾ അനുവദിച്ചുവെന്നത് അഭ്യൂഹം മാത്രം -ട്രാ
text_fieldsഅബൂദബി: യു.എ.ഇയിൽ വാട്സാപ് കോൾ അനുവദിച്ചുവെന്ന പ്രചാരണം അഭ്യൂഹം മാത്രമാണെന്ന് ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) വ്യക്തമാക്കി. ഇതു സംബന്ധിച്ച സമൂഹ മാധ്യമ പോസ്റ്റുകൾ ഉൗഹാപോഹങ്ങൾ മാത്രമാണ്. വൈഫൈ ഉപയോഗിക്കുേമ്പാൾ വാട്സാപ് കോളുകൾ ലഭിക്കുന്നുവെന്ന് അവകാശപ്പെട്ട് യു.എ.ഇയിലെ ചില താമസക്കാർ ശനിയാഴ്ച സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇത്തരത്തിലുള്ള ഏത് ആപ്ലിക്കേഷനും സേവനവും രാജ്യത്തിെൻറ നിയമഘടനക്ക് അനുസൃതമായിരിക്കണമെന്ന് ട്രാ പറഞ്ഞു.
ലൈസൻസുള്ള സേവനദാതാക്കളുടെ സവിശേഷാധികാരമാണ് ഇപ്പോഴും വോയ്സ് ഒാവർ ഇൻറർനെറ്റ് പ്രോേട്ടാകോൾ (വോയ്പ്) സേവനങ്ങൾ. ഇത്തരം സേവനങ്ങൾ നെറ്റ്വർക്കുകളിലൂടെ ലഭ്യമാക്കാനുള്ള അവകാശം ലൈസൻസുള്ളവർക്കാണ്. ഇത്തരം സേവനങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന കമ്പനികൾ ലൈസൻസുള്ള ടെലികോം സേവനദാതാക്കളുമായി ധാരണയിലെത്തണമെന്നും ട്രാ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
