യു.എ.ഇ-തുർക്കി വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsതുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് ചവുസോഗ്ലുവിനെ യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ്
അബ്ദുല്ല ബിൻ സായിദ് സ്വീകരിക്കുന്നു
ദുബൈ: യു.എ.ഇ വിദേശ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നെഹ്യാൻ തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂത് ചവുസോഗ്ലുവുമായി കൂടിക്കാഴ്ച നടത്തി. അബൂദബി എമിറേറ്റ്സ് പാലസിൽ തിങ്കളാഴ്ചയാണ് ചർച്ച നടന്നതെന്ന് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. നേരത്തേ ധാരണയിലെത്തിയ സംയുക്ത സഹകരണത്തിന്റെ പുരോഗതിയും ഇരു രാജ്യങ്ങളുടെയും താൽപര്യം സംരക്ഷിച്ച് മുന്നോട്ടുപോകുന്നതിനുള്ള വഴികൾ സംബന്ധിച്ചും നടന്ന ചർച്ചയിൽ യുെക്രയ്ൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ കടന്നുവന്നു.
യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കുന്നതിന് കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. കഴിഞ്ഞമാസം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ യു.എ.ഇ സന്ദർശിച്ചിരുന്നു. അതിനുമുമ്പ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാൻ തുർക്കി സന്ദർശിച്ചിരുന്നു. ഇരു സന്ദർശനങ്ങളിലെയും ധാരണകളുടെയും കരാറുകളുടെയും പുരോഗതി കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രിമാർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

