പുതിയ നിയമങ്ങള്‍ ഇന്നു മുതല്‍
text_fieldsവാഹനാപകട മരണങ്ങൾ കുറക്കാനും സുഗമ ഗതാഗതം സാധ്യമാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന യു. എ.ഇയിലെ പുതിയ ഗതാഗത നിയമങ്ങൾ ഇന്നു മുതൽ നിലവിൽ വരും. ഗുരുതര നിയമലംഘനങ്ങൾക്ക് ശിക്ഷകൾ വർധിപ്പിച്ചും പുതിയ പിഴകൾ ഇൗടാക്കിയുമുള്ള പുതിയ നിയമം അപകടകരവും അശ്രദ്ധവുമായി വാഹനമോടിക്കുന്ന ശീലത്തിന് മാറ്റം വരുത്തും എന്ന ഉറച്ച വിശ്വാസത്തിലാണ് രാജ്യത്തെ പൊലീസ് മേധാവികളും ഗതാഗത വിഭാഗം അധികൃതരും. അപകടകരമായി ഒാടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെ കർശന നടപടികളാണ് ഇന്നു മുതൽ കൈക്കൊള്ളുക. ഇതിനായി രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും പ്രത്യേക പട്രോളിങും ഏർപ്പെടുത്തും.
ചീറിപ്പാഞ്ഞാൽ കീശ കീറും
വേഗപരിധി ലംഘിച്ച് വാഹനമോടിച്ചാൽ കനത്ത പിഴ നൽകേണ്ടി വരും. മണിക്കൂറിൽ 80 കിലോമീറ്റർ പരിധിയുള്ളത് ലംഘിച്ചാൽ 3,000 ദിർഹം പിഴക്ക് പുറമെ 23ട്രാഫിക് പോയൻറുകളും ചുമത്തും. രണ്ടു മാസത്തേക്ക് വണ്ടി കണ്ടു െകട്ടും
60 കി.മീ പരിധി ലംഘിച്ചാൽ 2,000 ദിർഹം പിഴ, 12ട്രാഫിക് പോയൻറുകൾ, ഒരു മാസത്തേക്ക് വണ്ടി പിടിച്ചുവെക്കൽ
60കിലോ മീറ്റർ വേഗത്തിൽ കുറഞ്ഞാൽ 1,500 ദിർഹം പിഴ, ആറ് ട്രാഫിക് പോയൻറുകൾ, 15 ദിവസത്തേക്ക് വണ്ടി പിടിച്ചുവെക്കൽ
നിർദിഷ്ട പരിധിയേക്കാൾ അമിതവേഗം 50കിലോ മീറ്ററിൽ താഴെയാണെങ്കിൽ 1,000 ദിർഹം പിഴ
നിർദിഷ്ട പരിധിയേക്കാൾ അമിതവേഗം 40കിലോ മീറ്റർ താഴെയാണെങ്കിൽ 700 ദിർഹം പിഴ
നിർദിഷ്ട പരിധിയേക്കാൾ അമിതവേഗം30കിലോ മീറ്റർ താഴെയാണെങ്കിൽ 600 ദിർഹം പിഴ
നിർദിഷ്ട പരിധിയേക്കാൾ അമിതവേഗം 20കിലോ മീറ്റർ താഴെയാണെങ്കിൽ 300 ദിർഹം പിഴ
അപകട ഒാട്ടമോടിയാൽ പിടിവീഴും
നമ്പർ പ്ലേറ്റില്ലാതെ വണ്ടി റോഡിൽ ഇറക്കുന്നവർക്ക് 3,000 ദിർഹം പിഴയും23ട്രാഫിക് പോയൻറും ചുമത്തും. 90 ദിവസത്തേക്ക് വണ്ടി കണ്ടുകെട്ടുകയും ചെയ്യും.
ആളുകളുടെ ജീവൻ അപായപ്പെടുത്തുന്ന വിധം ഒാടിക്കുന്നവരിൽ നിന്ന് 2,000 ദിർഹം പിഴ ഇൗടാക്കും.23 ട്രാഫിക് പോയൻറുകളും രണ്ടു മാസത്തേക്ക് വണ്ടി പിടിച്ചു വെക്കലും പുറമെ.
റെഡ് സിഗ്നൽ മുറിച്ചു കടന്നാൽ 1,000ദിർഹം പിഴയും 12 ട്രാഫിക് പോയൻറും ചുമത്തും. 30 ദിവസത്തേക്ക് വണ്ടി കണ്ടുകെട്ടുകയും ചെയ്യും.
ഗതാഗത തടസം സൃഷ്ടിച്ചാൽ 1,000 ദിർഹം പിഴ ഒടുക്കേണ്ടി വരും. ആറ് ട്രാഫിക് പോയൻറും
പെെട്ടന്ന് റോഡ് വെട്ടിച്ച് വരുന്ന വാഹനങ്ങൾക്കും 1,000 ദിർഹം പിഴയും നാല് ട്രാഫിക് പോയൻറും ചുമത്തും.
പൂസായാൽ കേസായി
മദ്യപാനവും ലഹരി ഉപയോഗവും അപകടകരമായ ശീലങ്ങളാണെന്ന് പറയേണ്ടതില്ലല്ലോ. മദ്യമോ മറ്റേതെങ്കിലും ലഹരിയോ പിടിച്ചിരിക്കെ വാഹനമോടിച്ചാൽ 20,000 ദിർഹം പിഴയും തടവു ശിക്ഷയും അനുഭവിക്കേണ്ടി വരും. 23ട്രാഫിക് പോയിൻറും രണ്ടു മാസത്തേക്ക് വാഹനം കണ്ടുകെട്ടലും വേറെ. ജയിൽ ശിക്ഷ അനുഭവിച്ചിറങ്ങി ഒരു കൊല്ലത്തേക്ക് ലൈസൻസ് റദ്ദാക്കാനും വ്യവസ്്ഥയുണ്ട്.
മരണ വിളി ഒഴിവാക്കാം
ഡ്രൈവിങിനിടയിലെ മൊബൈൽ ഫോൺ ഉപയോഗം കഴിഞ്ഞ വർഷവും നിരവധി പേരുടെ ജീവനെടുത്തിരുന്നു. വാഹനമോടിക്കുന്നവർക്കും ഒപ്പം സഞ്ചരിക്കുന്നവർക്കും മറ്റു വാഹനങ്ങൾക്കും കാൽനടക്കാർക്കുമെല്ലാം അപകടം വരുത്തിവെക്കുന്നതാണ് ശ്രദ്ധതെറ്റിയും മതിമറന്നുമുള്ള ഇൗ ഫോൺ സല്ലാപം. വണ്ടിയോടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിച്ച് പിടിച്ചാൽ 800ദിർഹം പിഴയും നാല് ട്രാഫിക് പോയൻറും ചുമത്തും. വിവിധ റോഡുകളിൽ വ്യാപകമായി സ്ഥാപിക്കുന്ന കാമറകളിലൂടെ ഇതു കണ്ടെത്തുകയും ചെയ്യും.
ചാവി തിരിക്കും മുൻപ് സുരക്ഷ മുറുക്കണം
സീറ്റ് ബെൽറ്റുകൾ ഇനി അലങ്കാരമല്ല, നിർബന്ധമാണ്. ഡ്രൈവറും മറ്റു യാത്രക്കാരും ഇതു ധരിച്ചിരിക്കണം.ഇതു ഉറപ്പുവരുത്തിയില്ലെങ്കിൽ 400ദിർഹം പിഴ നൽകേണ്ടി വരും.നാല് ട്രാഫിക് പോയൻറും. കൂടെയുള്ള യാത്രക്കാർ ധരിച്ചില്ലെങ്കിൽ ഡ്രൈവർ പിഴയൊടുക്കണം.
കുട്ടികളെ മുൻ സീറ്റിൽ ഇരുത്തുന്നതിന് വിലക്കുണ്ട്. കുഞ്ഞ് കുട്ടികെള ശിശു സുരക്ഷാ സീറ്റുകളിൽ സ്ട്രാപ്പ് ധരിപ്പിച്ച് ഇരുത്തണം. മടിയിലിരുത്തി യാത്ര വലിയ അപകടമാണ്. ഇൻഷുറൻസോ രജിസ്ട്രേഷനോ പുതുക്കാത്ത വാഹനങ്ങൾക്ക് 500 ദിർഹം പിഴ, നാല് ട്രാഫിക് പോയൻറ്, ഏഴു ദിവസം കണ്ടു െകട്ടൽ എന്നിങ്ങനെയാണ് ശിക്ഷ.
വാഹനങ്ങളുടെ ചില്ലിൽ 50 ശതമാനത്തിലേറെ നിറം പിടിപ്പിച്ചതാണെങ്കിൽ 1,500ദിർഹം പിഴ ഒടുക്കണം എല്ലാവർക്കും ശല്യമാവുന്ന ഒച്ചയുണ്ടാക്കി ചീറിപായുന്ന വാഹനങ്ങൾക്ക് 2,000 ദിർഹം പിഴ ചുമത്തും. ആറ് ട്രാഫിക് പോയൻറും.കാലവധി കഴിഞ്ഞ ടയറുകളുള്ള വാഹനങ്ങളുമായി ഇറങ്ങി അപകടം വരുത്തരുതേ. ഇത്തരം ടയറുകൾ ശ്രദ്ധയിൽപ്പെട്ടാൽ 500 ദിർഹമാണ് പിഴ. നാല് ട്രാഫിക് പോയൻറും ഏഴു ദിവസത്തേക്ക് വാഹനം പിടിച്ചുെവക്കലും. എന്തിന് വെറുതേ പിഴയൊടുക്കണം, പഴയ ടയറുകൾ മാറ്റിയേക്കു.വാഹനങ്ങളിൽ സവാരിക്ക് പുറപ്പെടും മുൻപ് അവ അംഗീകൃതമാണെന്ന് ഉറപ്പു വരുത്തണം.
കള്ള ടാക്സിക്ക് കടുത്ത പിഴ
അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് 3,000 ദിർഹം പിഴയുണ്ട്്. പിടിച്ചാൽ യാത്രക്കാർ പെരുവഴിയിലാവും. 24ട്രാഫിക് പോയൻറും 30 ദിവസത്തേക്ക് വാഹനം കണ്ടു െകട്ടലുമാണ് ശിക്ഷ.
കാൽനടക്കാർക്കും നിയമം ലംഘിച്ചാൽ ശിക്ഷയുണ്ട്, വാഹനമോടിക്കുന്നവർക്കു മാത്രമല്ല. അനുമതിയില്ലാത്തിടത്ത് തോന്നും പടി റോഡ് മുറിച്ചു കടന്നാൽ 400 ദിർഹം പിഴ നൽകേണ്ടി വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
