അബൂദബിയിൽ രണ്ട് പ്രധാന റോഡുകള്‍ ഭാഗികമായി അടച്ചിടും
text_fieldsഅബൂദബി: അബൂദബിയിലെ രണ്ട് പ്രധാന റോഡുകള്‍ ഒരുമാസത്തേക്ക് ഭാഗികമായി അടച്ചിടും.
അല്‍ ഐനിലെ മൈത ബിന്ത് മുഹമ്മദ് സ്ട്രീറ്റ്, ഹസ്സ ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റ് എന്നിവയിലാണ് ഭാഗികമായി ഗതാഗതം നിയന്ത്രിക്കുന്നത്. മൈത ബിന്ത് മുഹമ്മദ് സ്ട്രീറ്റിലെ ഇടത്തേ അറ്റത്തെ രണ്ട് ലെയിനുകളാണ് ഇരുവശത്തേക്കും അടിച്ചിടുന്നത്.
മെയ് 12ന് പുലര്‍ച്ചെ 12 മുതല്‍ ജൂണ്‍ 16 വരെയാണ് നിയന്ത്രണം. ഹസ്സ ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെയും ഇടത്തേ അറ്റത്തെ രണ്ടു ലെയിനുകളിലും നിയന്ത്രണമുണ്ടാകും.
മേയ് 12 മുതല്‍ ജൂണ്‍ 12 വരെയാണ് ഇരുവശത്തേക്കുമുള്ള ഈ ലെയിനുകള്‍ ഭാഗികമായി അടച്ചിടുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഗതാഗത നിയമങ്ങളും നിര്‍ദേശങ്ങളും പാലിച്ച് ജാഗ്രതയോടെ വാഹനമോടിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

