യാസ് ദ്വീപില്‍ അതിവേഗ ജല ടാക്സി സര്‍വീസ് തുടങ്ങി
text_fieldsഅബൂദബി: യാസ് ഐലന്‍ഡിനെയും അബൂദബി നഗരത്തെയും ബന്ധിപ്പിച്ചും യാസ് ഐലന്‍ഡിലെ തന്നെ വിവിധ സ്ഥലങ്ങളിലേക്കും അതിവേഗ ജല ടാക്സി സര്‍വീസ് ആരംഭിച്ചു.ഏര്‍പ്പെടുത്തി. യാസ് എക്സ്പ്രസ് ഷട്ട്ല്‍ സര്‍വീസ്, എ.ഡി.സി.ബി ബൈക്ഷേര്‍ നെറ്റ്വര്‍ക് എന്നിവക്ക് പിറകെയാണ് പുതിയ യാത്രാസൗകര്യം ഒരുക്കിയത്. ജാല്‍ബൂത്ത് കമ്പനിയുമായാണ് ഇതിനുള്ള കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
അബൂദബി നഗരത്തില്‍ ജാല്‍ബൂത്ത് നടത്തുന്ന അതിവേഗ ബോട്ട് സര്‍വീസുമായി വാട്ടര്‍ ടാക്സി ബന്ധിപ്പിക്കും. യാസ് മറീന, അബൂദബി മാള്‍, ഇത്തിഹാദ് ടവേഴ്സ്, ഫെയര്‍മോണ്ട് ഹോട്ടല്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുകളുണ്ടാവും.
യാസ് ഐലന്‍ഡിലെ പ്രധാന ആകര്‍ഷണങ്ങളിലേക്കുള്ള യാത്രാസംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. അല്‍ റാഹ ബീച്ചിലുള്ള ജനങ്ങള്‍ക്കും യാസ് ഐലന്‍ഡില്‍ ഭാവിയില്‍ താമസിക്കുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും വളരെ ഉപകാരപ്രദമാകും വാട്ടര്‍ ടാക്സിയെന്ന് അല്‍ദാര്‍ പ്രോപര്‍ട്ടീസ് സി.ഇ.ഒ മുഹമ്മദ് ഖലീഫ ആല്‍ മുബാറക് പറഞ്ഞു. യാസ് ഐലന്‍ഡിലെ പ്രധാന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കുമുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തങ്ങള്‍ തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തിവരുന്നു. ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ വാട്ടര്‍ ടാക്സി മറ്റൊരു നാഴികക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു.