Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ടൂർ: ദുബൈയി​െല...

യു.എ.ഇ ടൂർ: ദുബൈയി​െല ​റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം

text_fields
bookmark_border
യു.എ.ഇ ടൂർ: ദുബൈയി​െല ​റോഡുകളിൽ നാളെ ഗതാഗത നിയന്ത്രണം
cancel

ദു​ബൈ: മി​ഡി​ൽ ഈ​സ്​​റ്റി​ലെ ഏ​റ്റ​വും വ​ലി​യ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ യു.​എ.​ഇ ടൂ​ർ ന​ട​ക്കു​ന്ന​തി​നാ​ൽ ദു​ബൈ​യി​ലെ ചി​ല റോ​ഡു​ക​ൾ വെ​ള്ളി​യാ​ഴ്​​ച അ​ട​ച്ചി​ടും. ഉ​ച്ച​ക്ക്​ 12 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ്​ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. ചി​ല റോ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ചി​ല​ത്​ ഭാ​ഗി​ക​മാ​യു​മാ​ണ്​ അ​ട​ക്കു​ന്ന​ത്. യു.​എ.​ഇ ടൂ​റി​െൻറ ആ​റാം സ്​​റ്റേ​ജാ​യ 165 കി​ലോ​മീ​റ്റ​റാ​ണ്​ ദു​ബൈ​യി​ൽ ന​ട​ക്കു​ന്ന​ത്. ഏ​ഴാം സ്​​റ്റേ​ജ്​ ശ​നി​യാ​ഴ്​​ച അ​ബൂ​ദ​ബി​യി​ൽ ന​ട​ക്കും. ഉ​ച്ച​ക്ക്​ 12.35ന്​ ​ദേ​ര ഐ​ല​ൻ​ഡി​ൽ തു​ട​ങ്ങി വൈ​കു​ന്നേ​രം 4.30ന്​ ​പാം ജു​മൈ​റ​യി​ൽ സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ സൈ​ക്ലി​ങ്​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

നിയന്ത്രണം ഇങ്ങനെ

ദേ​ര​യി​ലെ അ​ൽ ഖ​ലീ​സ്​ സ്​​​​ട്രീ​റ്റ്​ ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ 12.55 വ​രെ ഭാ​ഗി​ക​മാ​യി അ​ട​ക്കും. ബ​നി​യാ​സ്​ സ്​​ട്രീ​റ്റി​ൽ നി​ന്ന്​ റെ​ബ​റ്റ്​ സ്​​ട്രീ​റ്റി​ലൂ​ടെ റാ​സ​ൽ ഖോ​റി​ലേ​ക്ക്​ സൈ​ക്ലി​സ്​​റ്റു​ക​ൾ നീ​ങ്ങു​​ന്ന 12.50 മു​ത​ൽ 1.15 വ​രെ ഈ ​റോ​ഡു​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ക്കും. ദു​ബൈ അ​ൽ​െ​എ​ൻ റോ​ഡ്, മെ​യ്​​ദാ​ൻ, അ​ൽ ഹ​ദി​ഖ സ്​​ട്രീ​റ്റ്​ എ​ന്നി​വ 1.10 മു​ത​ൽ 1.25 വ​രെ ഭാ​ഗി​ക​മാ​യി അ​ട​ക്കും. അ​ൽ വാ​സ​ൽ സ്​​​​ട്രീ​റ്റ്, അ​ൽ ത​ന്യ സ്​​ട്രീ​റ്റ്, ജു​മൈ​റ സ്​​ട്രീ​റ്റ്​ എ​ന്നി​വ 1.20 മു​ത​ൽ 1.40 വ​രെ അ​ട​ക്കും. ജ​ബ​ൽ അ​ലി​യി​ലേ​ക്കു​ള്ള കി​ങ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ സാ​ദ്​ സ്​​​ട്രീ​റ്റ്​ 1.35 മു​ത​ൽ 2.05 വ​രെ ഭാ​ഗി​ക​മാ​യി അ​ട​ക്കും. അ​ൽ അ​സാ​യി​ൽ സ്​​​​ട്രീ​റ്റ്, ഖ​റ​ൻ അ​ൽ സ​ബ്​​ക റോ​ഡ്, അ​ൽ ഖൈ​ൽ 1, ഹെ​സ്സ സ്​​ട്രീ​റ്റ്, ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ ഹം​ദാ​ൻ ആ​ൽ നെ​ഹ്​​യാ​ൻ സ്​​ട്രീ​റ്റ്​ എ​ന്നി​വ ര​ണ്ട്​ മു​ത​ൽ 2.40 വ​രെ അ​ട​ക്കും. അ​ൽ​ഖു​ദ്ര റോ​ഡ്, സ​യ്​​ഹ്​ അ​ൽ സ​ലാം സ്​​ട്രീ​റ്റ്​ എ​ന്നി​വ 2.35 മു​ത​ൽ 3.55 വ​രെ അ​ട​ക്കും. സൈ​ക്കി​ൾ യാ​ത്രി​ക​ർ അ​ൽ ഖു​ദ്ര റോ​ഡി​ൽ നി​ന്ന്​ തി​രി​ഞ്ഞ് ഹെ​സ്സ സ്ട്രീ​റ്റ് വ​ഴി ഉ​മ്മു​സു​ഖി​മി​ലേ​ക്ക് പോ​കു​ന്ന 3.50 നും 4.20 ​നും ഇ​ട​യി​ൽ റോ​ഡു​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ക്കും. ഫൈ​ന​ൽ സ്​​റ്റേ​ജ്​ ന​ട​ക്കു​ന്ന പാം ​ജു​മൈ​റ ഭാ​ഗ​ത്ത്​ വൈ​കു​ന്നേ​രം 4.15 മു​ത​ൽ 4.35 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Tour
Next Story