Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ടൂർ: ചാമ്പ്യനെ...

യു.എ.ഇ ടൂർ: ചാമ്പ്യനെ ഇന്നറിയാം

text_fields
bookmark_border
യു.എ.ഇ ടൂർ: ചാമ്പ്യനെ ഇന്നറിയാം
cancel
camera_alt

വേ​ൾ​ഡ്​ ടൂ​റി​ന്‍റെ ആ​റാം സ്​​റ്റേ​ജ്​ എ​ക്സ്​​പോ​യി​ൽ​നി​ന്ന്​ തു​ട​ങ്ങു​ന്നു

ദു​ബൈ: മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ സൈ​ക്ലി​ങ്​ ചാ​മ്പ്യ​ൻ​ഷി​പ്പാ​യ യു.​എ.​ഇ ടൂ​ർ ഇ​ന്ന്​ സ​മാ​പി​ക്കും. ആ​റ്​ സ്​​റ്റേ​ജു​ക​ൾ പി​ന്നി​ടു​മ്പോ​ൾ മു​ൻ ചാ​മ്പ്യ​ൻ ത​ദേ​ജ്​ പൊ​ഗാ​ക​ർ ത​ന്നെ​യാ​ണ്​ മു​ന്നി​ട്ടു​ നി​ൽ​ക്കു​ന്ന​ത്. അ​തേ​സ​മ​യം, വെ​ള്ളി​യാ​ഴ്ച ന​ട​ന്ന എ​ക്സ്​​പോ സ്​​റ്റേ​ജി​ൽ ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ന്‍റെ 19കാ​ര​ൻ മാ​തി​യാ​സ്​ വാ​സി​ക്​ അ​പ്ര​തീ​ക്ഷി​ത വി​ജ​യം നേ​ടി. ഇ​ന്ന്​ അ​ൽ ജാ​ഹി​ലി ഫോ​ർ​ട്ടി​ൽ​നി​ന്ന്​ തു​ട​ങ്ങി ജ​ബ​ൽ ഹ​ഫീ​ത്ത്​ വ​രെ ന​ട​ക്കു​ന്ന 148 കി​ലോ​മീ​റ്റ​ർ റൈ​ഡാ​ണ്​ ലോ​ക​വി​ജ​യി​യെ തീ​രു​മാ​നി​ക്കു​ന്ന​ത്.

യു.​എ.​ഇ ടൂ​റി​ലെ ഏ​തെ​ങ്കി​ലു​മൊ​രു സ്​​റ്റേ​ജി​ൽ വി​ജ​യി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മെ​ന്ന റെ​ക്കോ​ഡോ​ടെ​യാ​ണ്​ വാ​സി​ക്​ ഇ​ന്ന​ലെ ​ജേ​താ​വാ​യ​ത്. എ​ക്സ്​​പോ​യി​ൽ​നി​ന്ന്​ തു​ട​ങ്ങി ദു​ബൈ ന​ഗ​രം ക​റ​ങ്ങി 180 കി​ലോ​മീ​റ്റ​ർ വ​രു​ന്ന സ്​​റ്റേ​ജാ​ണ്​ ഇ​ന്ന​ലെ ന​ട​ന്ന​ത്. 3:58:10 മ​ണി​ക്കൂ​റി​ലാ​ണ്​ വാ​സി​ക്​ ഫി​നി​ഷി​ങ്​ ലൈ​ൻ തൊ​ട്ട​ത്. പോ​ൾ ലാ​പെ​റി​യ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ​പ്പോ​ൾ ദി​മി​ത്രി സ്​​ട്രാ​കോ​വ്​ മൂ​ന്നാം സ്ഥാ​നം നേ​ടി.

ജ​ന​റ​ൽ ക്ലാ​സി​ഫി​ക്കേ​ഷ​നി​ലും യ​ങ്​ റൈ​ഡ​റി​ലും പൊ​ഗാ​ക​റാ​ണ്​ മു​ന്നി​ട്ട്​ നി​ൽ​ക്കു​ന്ന​ത്. ഫി​ലി​പ്പോ ഗ​ന്ന, അ​ല​ക്സാ​ണ്ട​ർ വ്ലാ​സോ​വ്​ എ​ന്നി​വ​ർ തൊ​ട്ടു​പി​റ​കി​ലു​ണ്ട്. പൊ​യ​ന്‍റ്​ ക്ലാ​സി​ഫി​ക്കേ​ഷ​നി​ൽ ജാ​സ്പ​ർ ഫി​ലി​പ്സ​നും സ്​​പ്രി​ന്‍റി​ൽ ദി​മി​ത്രി സ്​​ട്രാ​കോ​വും മു​ന്നി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE tour
News Summary - UAE tour : the champion will be announced today
Next Story