യു.എ.ഇ ടൂർ: നാലാം സ്റ്റേജിൽ സാം ബെന്നറ്റ് ജേതാവ്
text_fieldsബുധനാഴ്ച നടന്ന യു.എ.ഇ ടൂറിെൻറ നാലാം സ്റ്റേജ് മത്സരത്തിൽ നിന്ന്
ദുബൈ: യു.എ.ഇ ടൂറിെൻറ നാലാം സ്റ്റേജിൽ ഐറിഷ് താരം സാം ബെന്നറ്റ് ഒന്നാമതെത്തി. ഡേവിഡ് ഡെക്കർ, കാലബ് ഇവാൻ എന്നിവരെ രണ്ട്, മൂന്ന് സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് സാം ബെന്നറ്റ് ഒന്നാം സ്ഥാനത്തേക്ക് ചവിട്ടിക്കയറിയത്. അതേസമയം, ഓവറോൾ പോയൻറ് നിലയിൽ യു.എ.ഇ ടീം എമിറേറ്റ്സിെൻറ തദെജ് പോകാകറാണ് ലീഡ് ചെയ്യുന്നത്.
ആദം യാറ്റ്സ്, ജൊവാവോ അൽമെയ്ദ എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ തുടരുന്നത്. അടുത്ത രണ്ട് സ്റ്റേജുകളും ഇവർക്ക് നിർണായകമാണ്. ഇത് തെൻറ 50ാമത്തെ പ്രഫഷനൽ വിജയമാണെന്നും സീസണിലെ ആദ്യ സ്പ്രിൻറ് തന്നെ ജയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ബെന്നറ്റ് പറഞ്ഞു.

