യു.എ.ഇ ടൂര്‍; റാസല്‍ഖൈമയില്‍ ഒരുക്കം പൂര്‍ത്തിയായി
text_fieldsയു.എ.ഇ ടൂര്‍
റാസല്‍ഖൈമ: യു.എ.ഇ ടൂര്‍ 2026 പുരുഷ വിഭാഗത്തിന്റെ മൂന്നാം ഘട്ടത്തിന് റാസല്‍ഖൈമയില്‍ സുരക്ഷാ ഒരുക്കം പൂര്‍ത്തിയായി. 183 കി.മീ. ദൈര്‍ഘ്യമുള്ള മൂന്നാംഘട്ട യു.എ.ഇ ടൂര്‍ ബുധനാഴ്ചയാണ് റാസല്‍ഖൈമയില്‍ നടക്കുന്നത്. റൂട്ടിലുടനീളം പ്രധാന റോഡുകളിലും നിശ്ചിത കേന്ദ്രങ്ങളിലും കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതായി ഇവന്റ് കമ്മിറ്റി ചെയര്‍മാനും റാക് പൊലീസ് സെന്‍ട്രല്‍ ഓപറേഷന്‍സ് ആക്ടിങ് ഡയറക്ടറുമായ ബ്രി. ജനറല്‍ ഡോ. യൂസഫ് സാലിം ബിന്‍ യാഖൂബ് പറഞ്ഞു.
18ന് ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന മൂന്നാംഘട്ട ടൂര്‍ വൈകീട്ട് സമാപിക്കും. സ്റ്റാര്‍ട്ട് പോയന്റ് മുതല്‍ ഫിനിഷ് ലൈന്‍ വരെ സുരക്ഷയും ട്രാഫിക് നിയന്ത്രണവും ഉറപ്പാക്കുന്നതിന് പ്രത്യേക ട്രാഫിക് പട്രോളുകള്‍ വിന്യസിക്കും.
പൊതുജനങ്ങള്‍ റോഡിന്റെ വശങ്ങളില്‍നിന്ന് മാത്രം മത്സരം ആസ്വദിക്കണം. ഡ്രൈവര്‍മാര്‍ മാര്‍ഗനിർദേശങ്ങള്‍ കൃത്യതയോടെ പാലിച്ച് ലഭ്യമായ പാതകള്‍ ഉപയോഗിക്കണം. ലോകോത്തര കായികമേളയുടെ വിജയകരമായ നടത്തിപ്പിന് എല്ലാ വിഭാഗമാളുകളും സഹകരിക്കണമെന്നും ഡോ. യൂസഫ് സലിം അഭ്യര്‍ഥിച്ചു. യൂനിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷനലുമായി സഹകരിച്ച് അബൂദബി സ്പോര്‍ട്സ കൗണ്‍സിലാണ് യു.എ.ഇ ടൂറിന്റെ സംഘാടകര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

