Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ ടൂ​ര്‍...

യു.​എ.​ഇ ടൂ​ര്‍ റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
യു.​എ.​ഇ ടൂ​ര്‍ റൂ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

യു.​എ.​ഇ ടൂ​ര്‍ (ഫ​യ​ൽ)

അ​ബൂ​ദ​ബി: മൂ​ന്നാ​മ​ത് യു.​എ.​ഇ ടൂ​ര്‍ 2025ന്റെ​യും മൂ​ന്നാ​മ​ത് യു.​എ.​ഇ ടൂ​ര്‍ വി​മ​നി​ന്റെ​യും റൂ​ട്ട് സം​ഘാ​ട​ക സ​മി​തി​യാ​യ അ​ബൂ​ദ​ബി സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​ഖ്യാ​പി​ച്ചു. ഫെ​ബ്രു​വ​രി ആ​റു മു​ത​ല്‍ ഒ​മ്പ​തു വ​രെ​യാ​ണ് യു.​എ.​ഇ ടൂ​ര്‍ വി​മ​ന്‍ അ​ര​ങ്ങേ​റു​ന്ന​ത്​. ദു​ബൈ​യി​ല്‍നി​ന്ന് തു​ട​ങ്ങി അ​ബൂ​ദ​ബി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന 540 കി.​മീ​റ്റ​ര്‍ മ​ത്സ​ര​ത്തി​ന് നാ​ലു ഘ​ട്ട​ങ്ങ​ളാ​ണു​ള്ള​ത്.

യു.​എ.​ഇ ടൂ​റി​ന് ഏ​ഴു ഘ​ട്ട​ങ്ങ​ളു​ണ്ട്. അ​ല്‍ ദ​ഫ്​​റ​യി​ല്‍ തു​ട​ങ്ങി അ​ല്‍ ഐ​നി​ല്‍ അ​വ​സാ​നി​ക്കു​ന്ന യു.​എ.​ഇ ടൂ​റി​ന് 1013 കി.​മീ​റ്റ​റാ​ണ് ദൈ​ര്‍ഘ്യം.

നാ​ലു ഫ്ലാ​റ്റ് സ്റ്റേ​ജു​ക​ളും ര​ണ്ട് മൗ​ണ്ടെ​യ്ന്‍ സ്റ്റേ​ജു​ക​ളു​മാ​ണ് യു.​എ.​ഇ ടൂ​റി​നു​ള്ള​ത്. ഫെ​ബ്രു​വ​രി 17നാ​ണ് യു.​എ.​ഇ ടൂ​റി​ന് തു​ട​ക്ക​മാ​വു​ക. അ​ല്‍ ദ​ഫ്​​റ മേ​ഖ​ല​യി​ലാ​ണ് ഒ​ന്നാം ഘ​ട്ടം. ര​ണ്ടാം​ഘ​ട്ടം അ​ല്‍ ഹു​ദൈ​രി​യാ​ത്ത് ദ്വീ​പി​ലും മൂ​ന്നാം​ഘ​ട്ടം റാ​സ​ല്‍ഖൈ​മ​യി​ലും നാ​ലാം​ഘ​ട്ടം ഖി​ദ്ഫ ബീ​ച്ചി​ലും അ​ഞ്ചാം​ഘ​ട്ടം ദു​ബൈ​യി​ലും ആ​റാം​ഘ​ട്ടം അ​ബൂ​ദ​ബി​യി​ലും ഏ​ഴാം​ഘ​ട്ടം അ​ല്‍ ഐ​നി​ല്‍നി​ന്നു​മാ​ണ് തു​ട​ങ്ങു​ക.

അ​ല്‍ഐ​നി​ലെ ഹ​സ്സ ബി​ന്‍ സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ല്‍നി​ന്നാ​ണ്​ മൗ​ണ്ടെ​യ്ന്‍ സ്റ്റേ​ജ് തു​ട​ങ്ങു​ക. അ​ല്‍ഐ​നി​ലെ പ്ര​മു​ഖ കേ​ന്ദ്ര​ങ്ങ​ള്‍ ക​ട​ന്നു​പോ​വു​ന്ന സൈ​ക്ലി​ങ് മ​ത്സ​രം ജ​ബ​ല്‍ ഹ​ഫീ​ത്തി​ലാ​ണ് സ​മാ​പി​ക്കു​ക. ലോ​കോ​ത്ത​ര സൈ​ക്ലി​ങ് താ​ര​ങ്ങ​ള്‍ ഇ​രു​മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsUAE Tour Rout
News Summary - UAE Tour 2025 route
Next Story