Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫോർബ്‌സ് ഫിൻടെക് ലിസ്റ്റിൽ യു.എ.ഇ ഒന്നാമത്

text_fields
bookmark_border
ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്‍റെ മികച്ച 50 ഫിൻടെക് കമ്പനികളുടെ പട്ടികയിൽ 15 യു.എ.ഇ കമ്പനികൾ
ഫോർബ്‌സ് ഫിൻടെക് ലിസ്റ്റിൽ യു.എ.ഇ ഒന്നാമത്
cancel

ദുബൈ: ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്‍റെ 2026ലെ ഏറ്റവും മികച്ച 50 ഫിൻടെക് കമ്പനികളുടെ പട്ടികയിൽ 15 കമ്പനികളുമായി യു.എ.ഇ ഒന്നാമത്. മിഡിൽ ഈസ്റ്റ്-നോർത്ത് ആഫ്രിക്ക (മെന) മേഖലയിലെ ഡിജിറ്റൽ സാമ്പത്തിക മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന മുൻനിര പ്ലാറ്റ്‌ഫോമുകളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ 50 കമ്പനികൾ ചേർന്ന് 2025ൽ മാത്രം 26,000 കോടിയിലധികം ഡോളറിന്‍റെ സാമ്പത്തിക ഇടപാടുകളാണ് കൈകാര്യം ചെയ്തത്.

മേഖലയിലെ 10 രാജ്യങ്ങളിൽ നിന്നുള്ള കമ്പനികളാണ് പട്ടികയിൽ ഇടംപിടിച്ചത്. 15 കമ്പനികളുമായി യു.എ.ഇ മുന്നിലെത്തിയപ്പോൾ 13 കമ്പനികളുമായി സൗദി അറേബ്യ രണ്ടാമതും 10 കമ്പനികളുമായി ഈജിപ്ത് മൂന്നാമതുമുണ്ട്. നെറ്റ്‌വർക്ക് ഇന്‍റർനാഷനൽ, അസ്ട്ര ടെക്, ഡിജിറ്റ്9, പ്രിപ്കോ എന്നിവയുൾപ്പെടെ 18 പുതിയ കമ്പനികൾ ഇത്തവണ പട്ടികയിൽ പുതുതായി ചേർക്കപ്പെട്ടു. പരമ്പരാഗത ബാങ്കുകൾ, ടെലികോം സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് ഹൗസുകൾ, സർക്കാർ ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട ഫിൻടെക് വിഭാഗങ്ങളെ ഈ റാങ്കിങ്ങിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സൗദി അറേബ്യയിൽ നിന്നുള്ള ഷോപ്പിങ്-ഫിനാൻഷ്യൽ ആപ്പായ ‘തബി’ തുടർച്ചയായ രണ്ടാം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. പ്രതിവർഷം 1800 കോടി ഡോളറിലധികം തുകയുടെ ഇടപാടുകളാണ് കമ്പനി നടത്തുന്നത്. 5.54 കോടി പ്രതിമാസ ഉപഭോക്താക്കളുള്ള ഈജിപ്ഷ്യൻ കമ്പനിയായ ‘ഫൗറി’ രണ്ടാം സ്ഥാനത്തും, 140 ശതകോടി ഡോളർ മൂല്യം കണക്കാക്കുന്ന ഈജിപ്തിലെ തന്നെ ‘എം.എൻ.ടി-ഹാലൻ’ മൂന്നാം സ്ഥാനത്തുമെത്തി.

യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഡിജിറ്റൽ പേയ്‌മെന്‍റ് സേവന ദാതാക്കളായ നെറ്റ്‌വർക്ക് ഇന്‍റർനാഷനൽ നാലാം സ്ഥാനം നേടി. കമ്പനികളുടെ ബാഹ്യ നിക്ഷേപം, വാർഷിക ഇടപാട് തുക, സജീവ ഉപഭോക്താക്കളുടെ എണ്ണം, വിപണിയിലെ വളർച്ച, സാങ്കേതിക നവീകരണം എന്നിവ കൃത്യമായി വിലയിരുത്തിയാണ് ഫോർബ്‌സ് മിഡിൽ ഈസ്റ്റ് ഈ റാങ്കിങ് തയാറാക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE tops Forbes Fintech list
Next Story