Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാലയങ്ങളില്‍ എ.ഐ പാഠ്യപദ്ധതി നടപ്പാക്കാന്‍ യു.എ.ഇ; അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും

text_fields
bookmark_border
വിദ്യാലയങ്ങളില്‍ എ.ഐ പാഠ്യപദ്ധതി നടപ്പാക്കാന്‍ യു.എ.ഇ; അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും
cancel
camera_alt

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം

അബൂദബി: രാജ്യത്തെ മുഴുവന്‍ പൊതു, സ്വകാര്യ വിദ്യാലയങ്ങളിലും നിര്‍മിത ബുദ്ധി (എ.ഐ) പാഠ്യപദ്ധതി നടപ്പാക്കാന്‍ യു.എ.ഇ. മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. വിദ്യാര്‍ഥികളില്‍ എ.ഐ ഡേറ്റ, അല്‍ഗോരിതം, എ.ഐ ആപ്ലിക്കേഷനുകള്‍, ഇതിന്റെ അപകടസാധ്യതകള്‍, സാങ്കേതികവിദ്യയുടെ ധാര്‍മിക ഉപയോഗം തുടങ്ങിയവ സംബന്ധിച്ച ബോധവല്‍കരണം ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

അധ്യാപനം, മൂല്യനിര്‍ണയം, പാഠ്യപദ്ധതി അപഗ്രഥനം, ലെസണ്‍ പ്ലാനിങ് എന്നിവയില്‍ എ.ഐഉപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ 22,000 അധ്യാപകര്‍ക്കും അധ്യാപക തസ്തികയിലുള്ളവര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. പൊതുവിദ്യാലയങ്ങളില്‍ നടത്തിയ എ.ഐ പാഠ്യപദ്ധതിയുടെ പൈലറ്റ് പ്രോജക്ടും മൂല്യനിര്‍ണയവും മികച്ച ഫലം നല്‍കിയതായി മന്ത്രിസഭ വ്യക്തമാക്കി. യു.എ.ഇ വികസിപ്പിച്ച എ.ഐ പാഠ്യപദ്ധതിയും അതിന്റെ അനുബന്ധ ഘടകങ്ങളും മറ്റ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കും അന്താരാഷ്ട്ര വിദ്യാഭ്യാസ സമൂഹത്തിനും ലഭ്യമാക്കാനുള്ള സംവിധാനത്തിനും യോഗം അംഗീകാരം നല്‍കി.

വിദ്യാഭ്യാസ മേഖലയിലെ എല്ലാ തലങ്ങളിലും എ.ഐ ബോധവല്‍കരണവും പഠനവും കോര്‍ത്തിണക്കിയ മുന്‍നിര രാജ്യങ്ങളിലൊന്നാണ് യു.എ.ഇ എന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചൂണ്ടിക്കാട്ടി. ഇന്നത്തെ കുട്ടികളെ ഇന്നലത്തെ രീതികള്‍ ഉപയോഗിച്ച് പഠിപ്പിച്ചാല്‍ അവരുടെ ഭാവി ഇല്ലാതാക്കുകയാവും ചെയ്യുകയെന്നും വലിയ സാങ്കേതിക മാറ്റങ്ങള്‍ വിദ്യാഭ്യാസ മേഖലയെ പുനര്‍നിര്‍വചിക്കുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ നിരന്തരം പുതിയ കഴിവുകള്‍ സ്വായത്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE to Implement AI Curriculum Across Schools
Next Story