ഇന്‍റർ യു.എ.ഇ ത്രോബോൾ ടൂർണമെന്‍റ്
text_fieldsഅൽഐൻ ഇന്ത്യൻ സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച ഇന്‍റർ
യു.എ.ഇ ത്രോബോൾ ടൂർണമെന്‍റിൽ പങ്കെടുത്തവർ
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്‍റർ അൽഐൻ ഇന്‍റർ യു.എ.ഇ ത്രോബോൾ ടൂർണമെന്‍റ് സംഘടിപ്പിച്ചു. പുരുഷ-വനിത വിഭാഗങ്ങളിൽ 10 ടീമുകൾ മാറ്റുരച്ചു. ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് മുസ്തഫ മുബാറക്ക് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. ടൂർണമെന്‍റിന്‍റെ ഔപചാരിക ഉദ്ഘാടനം യുനൈറ്റഡ് മൂവ്മെന്‍റ് ചെയർമാൻ ജിമ്മി നിർവഹിച്ചു.
സ്പോർട്സ് സെക്രട്ടറി ശമ്മാസ്, അസിസ്റ്റന്‍റ് സ്പോർട്സ് സെക്രട്ടറി ആദർശ് എന്നിവർ നേതൃത്വം നൽകി. വുമൺസ് ഫോറം ചെയർ ലേഡി റസിയ ഇഫ്തിക്കാർ സംസാരിച്ചു. യു.എ.ഇയിലെ വിവിധ ടീമുകളെ സവിത നായിക് ഏകോപിപ്പിച്ചു. പുരുഷ-വനിത വിഭാഗങ്ങളിൽ കെ.സി.ഒ അബൂദബി ജേതാക്കളായി. ബൺസ് ദുബൈ, കൊങ്കൺസ് ദുബൈ എന്നിവർ റണ്ണറപ്പുകളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

