സാദിഖ് എളനാടിെൻറ ചിന്തയും കവിതകളും ഇനി ജന്മനാട്ടില്
text_fieldsറാസല്‍ഖൈമ: 25 വര്‍ഷത്തെ യു.എ.ഇയിലെ പ്രവാസം മതിയാക്കി തൃശൂര്‍ ചേലക്കര എളനാട് പുതിയപുരയില്‍ പരേതനായ സഹീദിെൻറ മകന് സാദിഖ് നാട്ടിലേക്ക്. റാക് എമിറേറ്റ്സ് ഗ്രൂപ്പില്‍ സേവനമനുഷ്ഠിച്ചിരുന്ന സാദിഖ് ഇസ്ലാമിക് കള്‍ച്ചറല്‍ സെൻററുമായി ബന്ധപ്പെട്ട സൗഹൃദ പരിപാടികളിലെ സര്‍ഗ സാന്നിധ്യമായിരുന്നു. പ്രവാസ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സര്‍ഗാത്മക കഴിവുകളെ ചിതലരിക്കാതെ നിലനിര്‍ത്തുന്ന ‘മരുഭൂ പ്രതിഭക’ളിലെ പ്രതിനിധിയായ സാദിഖിനായിരുന്നു റാക് ഗള്‍ഫ് മാധ്യമം പരസ്യ വിഭാഗം ചുമതല.
1992ലാണ് സാദിഖ് യു.എ.ഇയിലെത്തിയത്. ആദ്യ രണ്ട് വര്‍ഷങ്ങള്‍ പല സ്ഥാപനങ്ങളിലായിരുന്നു ജോലി. പിന്നീട് എമിറേറ്റ്സ് ഗ്രൂപ്പില്‍ ജോലി ലഭിച്ചതോടെ കുടുംബത്തെ കൂടെ കൂട്ടാനും കഴിഞ്ഞു. ഏതൊരാളെയും പോലെ ജീവിതം പച്ച തൊടണമെന്ന ആഗ്രഹത്തോടെയാണ് വിമാനം കയറിയത്. ദൈവാനുഗ്രഹവും സുഹൃത്തുക്കളുടെയും സ്ഥാപന മേധാവികളുടെയും സഹകരണവും ഒരുമിച്ചപ്പോള്‍ യു.എ.ഇ നല്‍കിയത് സംതൃപ്തമായ ജീവിതം. നാട്ടില്‍ പ്രവാസികള്‍ക്ക് പഴയതു പോലെ വരവേല്‍പ്പില്ല. നാട്ടില്‍ പ്രവാസികള്‍’ പുതിയ ജാതിയായി രൂപപ്പെടുകയാണ്. വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രവാസ ലോകത്ത് ഒരുമിച്ച് കൂടുമ്പോഴുള്ള സാംസ്കാരിക വിനിമയങ്ങള്‍ മാനവികതക്ക് നല്കുന്ന സംഭാവന വലുതാണെന്ന അഭിപ്രായവും സാദിഖ് പങ്കുവെച്ചു.
റാസല്‍ഖൈമയില്‍ ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ സാദിഖിന് യാത്രയയപ്പ് നല്കി. എ.എം. സെയ്ഫി അധ്യക്ഷത വഹിച്ചു. കെ.എം. അറഫാത്ത്, സുബൈര്‍, അബ്ദുല്‍ ഹയ്യ്, മെഹ്ജബിന്‍, റഈസ് കാളമുറി എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാ പ്രകടനങ്ങളും ചടങ്ങില്‍ നടന്നു. മാതാവ്: റുഖിയ. ഭാര്യ: ഉമ്മുഖുല്സു (റാക് സ്കോളേഴ്സ് സ്കൂള്‍). മക്കള്‍: ഷിഫ, ത്വയ്യിബ, ഹിബ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
