Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ ടീം...

യു.എ.ഇ ടീം ടോക്യോയിൽ: പരിശീലനം തുടങ്ങി

text_fields
bookmark_border
യു.എ.ഇ ടീം ടോക്യോയിൽ: പരിശീലനം തുടങ്ങി
cancel
camera_alt

ടോക്യോയിലെത്തിയ യു.എ.ഇ ജൂഡോ ടീം പരിശീലനം നടത്തുന്നു

ദുബൈ: ഒളിമ്പിക്​സ്​ പ്രതീക്ഷകളുമായി യു.എ.ഇ ടീം ടോക്യോയിലെത്തി. ഒളിമ്പിക്​സിന്​ ഒരാഴ്​ച മുമ്പു​മാത്രമാണ്​ ഇക്കുറി ടീമുകൾക്ക്​ ​ജപ്പാനിലേക്ക്​ പ്രവേശനം അനുവദിച്ചത്​. അതിനാൽ വൈകിയാണ്​ ടീം ടോക്യോയിൽ എത്തിയത്​. 23 മുതലാണ്​ ഒളിമ്പിക്​സ്​. വാഗ്​ദാനങ്ങൾ നൽകുന്നില്ലെന്നും എന്നാൽ, പ്രതീക്ഷയുണ്ടെന്നും യു.എ.ഇ പ്രതിനിധി സംഘത്തി​െൻറ തലവൻ അഹ്​മദ്​ അൽ തായെബ്​ പറഞ്ഞു. ആറ്​ താരങ്ങളാണ്​ ഇക്കുറി യു.എ.ഇയെ പ്രതിനിധാനംചെയ്ത്​​ കളത്തിലിറങ്ങുക.

ഇവർ അടക്കം 18 പേരാണ്​ ടോക്യോയിൽ എത്തിയത്​. ജൂഡോ താരം ജുദോക വിക്​ടർ സ്​കോർ​ട്ടോവിലാണ്​ യു.എ.ഇയുടെ പ്രതീക്ഷ. 2014 വേൾഡ്​ ജൂഡോ ചാമ്പ്യൻഷിപ്പിലെയും 2018ലെ ഏഷൻ ഗെയിംസിലെയും ബ്രോൺസ്​ മെഡൽ ജേതാവാണ്​. ജൂഡോയിലെ മറ്റൊരു പ്രതീക്ഷയാണ്​ ഇവാൻ റെമറെ​ൻസോ. 2016 റിയോ ഒളിമ്പിക്​സി​ൽ യു.എ.ഇയുടെ ഏക മെഡൽ ജൂഡോയിലായിരുന്നു. 81 കിലോ വിഭാഗത്തിൽ സെർജി​യു ടോമയാണ്​ വെങ്കലം നേടിയത്​.

100 മീറ്റർ ​ഫ്രീസ്​റ്റൈൽ നീന്തലിൽ യൂസുഫ്​ അൽ മത്​റൂഷി അ​രങ്ങേറ്റം കുറിക്കും. ജൂലൈ 25ന് ഷൂട്ടിങ്ങിൽ​ സെയ്​ഫ്​ ബിൻ ഫുത്തൈസാണ്​ യു.എ.ഇക്കായി ആദ്യം കളത്തിലിറങ്ങുക. 100 മീറ്റർ സ്​പ്രിൻറിൽ ഹസൻ അൽ നൗബി ട്രാക്കിലിറങ്ങും​. ജൂലൈ 31നാണ്​ 100 മീറ്റർ ഹീറ്റ്​സ്​. ഡിസ്​കസ്​​ ത്രോയിൽ ഫാത്തിമ അൽ ഹൊസനിയും മത്സരിക്കും.2004 ഏതൻസ്​ ഒളിമ്പിക്​സിലാണ്​ യു.എ.ഇയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്​. അന്ന്​ ഷൂട്ടിങ്ങിൽ ശൈഖ്​ അഹ്​മദ്​ ബിൻ മുഹമ്മദ്​ ബിൻ ഹാഷർ ആൽ മക്​തൂം സ്വർണം നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE team in Tokyo: Training begins
Next Story