Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2030-31ഓടെ 35 ശതമാനം ശുദ്ധോർജ്ജം ലക്ഷ്യമിട്ട് യു.എ.ഇ

text_fields
bookmark_border
2030-31ഓടെ 35 ശതമാനം ശുദ്ധോർജ്ജം ലക്ഷ്യമിട്ട് യു.എ.ഇ
cancel

ദുബൈ: 2030–2031 വർഷത്തോടെ രാജ്യത്തിന്‍റെ മൊത്തം ഊർജ്ജ ഉപഭോഗത്തിന്‍റെ 35 ശതമാനം ആണവോർജ്ജവും പുനരുപയോഗ ഊർജ്ജവും ഉൾപ്പെടുന്ന ശുദ്ധോർജ്ജമാക്കാൻ യു.എ.ഇ ലക്ഷ്യമിടുന്നതായി ഊർജ്ജ-ഉപഭൂഘടന വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്​റൂയി പ്രഖ്യാപിച്ചു.

ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ആരംഭിച്ച ‘മിഡിൽ ഈസ്റ്റ് എനർജി 2026’ എക്സിബിഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി പുതിയ പദ്ധതികൾ ആരംഭിക്കും. ഊർജ്ജോത്പാദന രംഗത്ത് കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾക്കും മത്സരങ്ങൾക്കും അവസരമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക വിദ്യയിലുണ്ടാകുന്ന പുരോഗതിയും ഉത്പാദനച്ചെലവിലുണ്ടാകുന്ന കുറവും കണക്കിലെടുത്ത് യു.എ.ഇ തങ്ങളുടെ ഊർജ്ജ നയം നിരന്തരം പരിഷ്കരിക്കുന്നുണ്ട്.

സൗരോർജ്ജ സാങ്കേതികവിദ്യയിലും ബാറ്ററികളിലെ ഊർജ്ജ സംഭരണത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മുമ്പ്​ രണ്ടു മൂന്നു മണിക്കൂർ മാത്രം ഊർജ്ജം സംഭരിക്കാൻ സാധിച്ചിരുന്ന സ്ഥാനത്ത്, ഇന്ന് അതിനുതകുന്ന ബാറ്ററികൾ ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ 24 മണിക്കൂർ വരെ പവർ സ്റ്റോറേജ് സാധ്യമാകുന്നുണ്ട്. ഇതുവഴി പ്രകൃതി വാതകം, ആണവോർജ്ജം എന്നിവ പോലെ സൗരോർജ്ജത്തെയും തടസ്സമില്ലാതെ മുഴുവൻ സമയവും പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE targets 35% clean energy by 2030-31
Next Story