അബ്ദുറഹ്മാൻ അൽ ഖറദാവിയെ ലബനാനിൽനിന്ന് യു.എ.ഇ കസ്റ്റഡിയിലെടുത്തു
text_fieldsഅബൂദബി: അബ്ദുറഹ്മാൻ അൽ ഖറദാവിയെ ലബനാനിൽ നിന്ന് യു.എ.ഇ കസ്റ്റഡിയിലെടുത്തു. യു.എ.ഇ വാർത്ത ഏജൻസി ‘വാം’ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. അറബ് ആഭ്യന്തര മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്‍റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഡാറ്റ ബ്യൂറോ പുറപ്പെടുവിച്ച താൽക്കാലിക അറസ്റ്റ് വാറണ്ട് പ്രകാരമാണ് യു.എ.ഇ ലബനാനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. പൊതുസുരക്ഷ അപകടത്തിലാക്കുന്ന പ്രവർത്തനം നടത്തി എന്നതാണ് ഇദ്ദേഹത്തിനെതിരായ കുറ്റം.
ലബനാനിലെ സെൻട്രൽ അതോറിറ്റിക്ക് യു.എ.ഇ നീതിന്യായ മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സെൻട്രൽ അതോറിറ്റി സമർപ്പിച്ച ഔപചാരിക അഭ്യർഥനയെ തുടർന്നാണ് കൈമാറ്റം നടന്നത്.
യു.എ.ഇയുടെ സുരക്ഷയെയും സ്ഥിരതയെയും ഉന്നംവെക്കുന്ന ഏതൊരാൾക്കെതിരെയും ഉറച്ച നിലപാട് സ്വീകരിക്കുമെന്നും ദേശീയ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന ഏതൊരു വ്യക്തിക്കെതിരെയും ആവശ്യമായ എല്ലാ നിയമ നടപടികളും സ്വീകരിക്കുമെന്നും യു.എ.ഇ വാർത്താ എജൻസി വ്യക്തമാക്കി. പ്രമുഖ ഇസ്ലാമിക പണ്ഡിതനായിരുന്ന അന്തരിച്ച യൂസഫ് അൽ ഖറദാവിയുടെ മകനാണ് അബ്ദുറഹ്മാൻ അൽ ഖറദാവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.