Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാനിയൻ എയർലൈനുകളുടെ സർവിസ്​ നിർത്തിവെച്ചതായി യു.എ.ഇ

text_fields
bookmark_border
ഇറാനിയൻ എയർലൈനുകളുടെ സർവിസ്​ നിർത്തിവെച്ചതായി യു.എ.ഇ
cancel

അബൂദബി: ഇറാനിയൻ എയർലൈനുകൾ നടത്തുന്ന എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി യു.എ.ഇ പ്രഖ്യാപിച്ചു. ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (ജി.സി.എ.എ) നിർദേശപ്രകാരം 2026 സെപ്റ്റംബർ 24 വ്യാഴാഴ്ച മുതൽ ഈ തിരുമാനം പ്രാബല്യത്തിൽ വന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ യു.എ.ഇയിൽ നിന്നുള്ളതും യു.എ.ഇയിലേക്കുള്ളതുമായ എല്ലാ ഇറാനിയൻ വിമാന സർവീസുകൾക്കും ഈ വിലക്ക് ബാധകമായിരിക്കും.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽനിന്ന് ഇറാനിയൻ എയർലൈനുകൾക്ക് അമേരിക്ക ഏർപ്പെടുത്തിയ നിരോധനത്തിന്‍റെ പശ്ചാത്തലത്തിലാണ് യു.എ.ഇയും ഈ തീരുമാനമെടുത്തത്. ഇറാന്‍റെ വ്യോമയാന മേഖലക്കെതിരെ അമേരിക്കൻ ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് നടപടി. ഇരുരാജ്യങ്ങൾക്കുമിടയിൽ സാധാരണ നിലയിൽ വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വരെയുള്ള പുതിയ വിവരങ്ങളും മാറ്റങ്ങളും അതതു സമയം ബന്ധപ്പെട്ട അധികൃതരെയും പൊതുജനങ്ങളെയും അറിയിക്കുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വിമാന സർവീസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാതെ, പൂർണമായും ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസുകളെ മാത്രം ആശ്രയിക്കാൻ ജി.സി.എ.എ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UAE suspends Iranian airline services
Next Story