Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബഹ്​റൈനിലെ ഇറാൻ...

ബഹ്​റൈനിലെ ഇറാൻ ആക്രമണത്തെ ശക്​തമായി അപലപിച്ച്​ യു.എ.ഇ

text_fields
bookmark_border
ബഹ്​റൈനിലെ ഇറാൻ ആക്രമണത്തെ ശക്​തമായി അപലപിച്ച്​ യു.എ.ഇ
cancel

ദുബൈ: ബഹ്​റൈനെ ലക്ഷ്യമിട്ട്​ ഇറാൻ നടത്തിയ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച്​ യു.എ.ഇ. ആക്രമണത്തിൽ യു.എ.ഇ സായുധസേനയുമായി ബന്ധപ്പെട്ട ഒരു മൊറോക്കൻ സിവിലിയൻ കോൺട്രാക്ടർ കൊല്ലപ്പെടുകയും, യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് ഉദ്യോഗസ്ഥർക്കും ചില ബഹ്റൈൻ സൈനികർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്​.

സംഭവം ബഹ്റൈന്റെ പരമാധികാരത്തിന്‍റെ ലംഘനവും പ്രദേശത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെയും മേഖലയുടെയും സുരക്ഷക്ക്​ ഭീഷണിയാകുന്ന അപകടകരമായ നടപടിയെ സംഭവം പ്രതിനിധീകരിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാണിച്ചു. ബഹ്റൈനിന് പൂർണ പിന്തുണ പ്രഖ്യാപിച്ച യു.എ.ഇ, മരിച്ചവരുടെ കുടുംബത്തിനും മൊറോക്കോ ജനതക്കും അനുശോചനം അറിയിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന്​ പ്രസ്താവിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondemnsIran attackBahrainUAE
News Summary - UAE strongly condemns Iran's attack on Bahrain
Next Story