Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ര​ന്ത​ഭൂ​മി​യി​ൽ...

ദു​ര​ന്ത​ഭൂ​മി​യി​ൽ യു.​എ.​ഇ ര​ക്ഷാ​ദൗ​ത്യം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
ദു​ര​ന്ത​ഭൂ​മി​യി​ൽ യു.​എ.​ഇ ര​ക്ഷാ​ദൗ​ത്യം പ്ര​ഖ്യാ​പി​ച്ചു
cancel

ദു​ബൈ: ഭൂ​ക​മ്പം ത​ക​ർ​ത്ത തു​ർ​ക്കി​യ​യി​ലും സി​റി​യ​യി​ലും പ്ര​ത്യേ​ക ര​ക്ഷാ​ദൗ​ത്യം പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ. ‘ഗാ​ല​ന്‍റ്​ നൈ​റ്റ് ടു’ ​എ​ന്ന് പേ​രി​ട്ട ദൗ​ത്യ​ത്തി​ന് യു.​എ.​ഇ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം നേ​തൃ​ത്വം ന​ൽ​കും. ദൗ​ത്യ​സം​ഘ​വു​മാ​യി ആ​ദ്യ​വി​മാ​നം തു​ർ​ക്കി​യ​യി​ലേ​ക്ക് തി​രി​ച്ചു. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നാ​ണ്​ ഇ​തു​​സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ആ​ദ്യ വി​മാ​നം അ​ബൂ​ദ​ബി​യി​ൽ​നി​ന്ന് തെ​ക്ക​ൻ തു​ർ​ക്കി​യ​യി​ലെ അ​ദാ​ന​യി​ലേ​ക്കാ​ണ്​ പു​റ​പ്പെ​ട്ട​ത്. സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ടീം, ​മെ​ഡി​ക്ക​ൽ സം​ഘം എ​ന്നി​വ​ർ ടീ​മി​ലു​ണ്ട്. മെ​ഡി​ക്ക​ൽ സം​ഘം ഫീ​ൽ​ഡ്​ ആ​ശു​പ​ത്രി​ക​ൾ ഒ​രു​ക്കും. ര​ക്ഷാ​സേ​ന ആ​ളു​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തും. തു​ർ​ക്കി​യ, സി​റി​യ പ്ര​സി​ഡ​ന്‍റു​മാ​രു​മാ​യി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഫോ​ണി​ൽ സം​സാ​രി​ച്ചു. ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗ​ത്തി​ൽ സു​ഖം​പ്രാ​പി​ക്ക​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു. സി​റി​യ, തു​ർ​ക്കി​യ ജ​ന​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ അ​റി​യി​ക്കു​ന്ന​താ​യും എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും എ​ത്തി​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റി​ന്‍റെ ന​യ​ത​ന്ത്ര ഉ​പ​ദേ​ശ​ക​ൻ ഡോ. ​അ​ൻ​വ​ർ ഗ​ർ​ഗാ​ഷ്​ പ​റ​ഞ്ഞു. യു.​എ.​ഇ സേ​ന, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം, എ​മി​റേ​റ്റ്സ് റെ​ഡ്ക്ര​സ​ന്‍റ്​ എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ദു​ര​ന്ത​ഭൂ​മി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Turkeyrescue missionUAE
News Summary - UAE started rescue mission in Turkey
Next Story