ആഗ്രഹം സഫലം; മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളെ അവര്‍ കണ്‍നിറയെ കണ്ടു
text_fieldsഅബൂദബി: മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബിന്‍െറ കടുത്ത ആരാധകരായ ഹമദ് ഖലീല്‍ ആല്‍ ഹുസ്നിയും ബഷര്‍ ഫുആദ് ആല്‍ കെയ്സിയും തങ്ങളുടെ ഇഷ്ട താരങ്ങളെ നേരില്‍ കണ്ടു. എമിറേറ്റ്സ് പാലസ് മൈതാനത്ത് പരിശീലനം നടത്തുന്ന താരങ്ങളുടെ കൈപിടിച്ചും അവരോട് സംസാരിച്ചും കൂടെനിന്ന് ഫോട്ടോയെടുത്തും ഇരുവരും ഒരുപാട് നേരം ചെലവഴിച്ചു. ഒടുവില്‍ ജഴ്സിയില്‍ ഒപ്പ് വാങ്ങിയാണ് ഹമദും ബഷറും യാത്രയായത്.
യു.എ.ഇക്കാരനായ ഹമദിനെയും സിറിയക്കാരനായ ബഷറിനെയും അവരുടെ ആഗ്രഹങ്ങളിലേക്ക് കൈപിടിച്ചത്തെിച്ചത് ‘മേക് എ വിഷ് ഫൗണ്ടേഷന്‍’ ആണ്. 17 വയസ്സുള്ള ഹമദ് ടൈപ്-ഒന്ന് പ്രമേഹ ബാധിതനും 15 വയസ്സുള്ള ബഷര്‍ തലാസീമിയ രോഗിയുമാണ്. രോഗികളായ കുട്ടികളുടെ ആഗ്രഹങ്ങള്‍ സഫലമാക്കി നല്‍കുന്ന സന്നദ്ധ സംഘടനയാണ് മേക് എ വിഷ് ഫൗണ്ടേഷന്‍.
മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബ് ക്യാപ്റ്റന്‍ വിന്‍സെന്‍റ് കൊമ്പനി, ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ഫെര്‍ണാണ്ടിഞ്ഞോ, സെര്‍ബിയന്‍ താരം അലക്സാണ്ടര്‍ കോളറോവ്, ടോസിന്‍ അദറാബിയാവോ എന്നിവര്‍ക്കൊപ്പം ഇരുവരും ഏറെ നേരം ചെലവഴിച്ചു. തന്‍െറ ഹീറോകളുടെ കൈ പിടിക്കാന്‍ സാധിച്ചത് വിശ്വസിക്കാന്‍ സാധിക്കുന്നില്ളെന്ന് ബഷര്‍ പറഞ്ഞു. താന്‍ ഒരിക്കലും മറക്കാത്ത അനുഭവമാണിത്. ജഴ്സിയില്‍ ഒപ്പു ചാര്‍ത്തി തന്ന താരങ്ങള്‍ക്ക് നന്ദി പറയുന്നുവെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. അവിശ്വസനീയമായ അനുഭവമായിരുന്ന താരങ്ങളുമായുള്ള കൂടിക്കാഴ്ചയെന്ന് ഹമദ് പറഞ്ഞു. ഇതിന് മേക് എ വിഷ് ഫൗണ്ടേഷനോട് നന്ദി പറയുന്നു. ഇത്തരം അവസരം ഇനിയും ആവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കുന്നതായും ഹമദ് പറഞ്ഞു.
ഹമദിനെയും ബഷറിനെയും കാണാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിന്‍സെന്‍റ് കൊമ്പനി പ്രതികരിച്ചു. ഇരുവരും വലിയ ധൈര്യവും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളുടെ ആഗ്രഹം സഫലമാക്കാന്‍ സഹായിച്ചതിന് മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബാള്‍ ക്ളബിന്‍െറ ഒൗദ്യോഗിക ഡെസ്റ്റിനേഷന്‍ പങ്കാളിയായ അബൂദബി വിനോദസഞ്ചാര-സാംസ്കാരിക അതോറിറ്റിയോടും എമിറേറ്റ്സ പാലസിനോടും നന്ദി അറിയിക്കുന്നതായി മേക് എ വിഷ് ഫൗണ്ടേഷന്‍ ചീഫ് എക്സിക്യുട്ടീവ് ഹാനി ആല്‍ സുബൈദി പറഞ്ഞു.
താരങ്ങളുമായി കണ്ടുമുട്ടിയപ്പോഴുള്ള കുട്ടികളുടെ പുഞ്ചിരിക്കുന്ന മുഖം വലിയ അനുഭവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
